സൈലന്റ് വാലി
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടില്‍ നിന്നും 40 കി.മീ ദൂരത്തായി സ്ഥിതി ചെയ്യുന്ന സൈലന്റ് വാലി, പശ്ചിമഘട്ടത്തിന്റെ സസ്യ-ജീവി ജന്തു ജാലങ്ങളുടെ വൈവിധ്യത്തെ കുറിച്ച് വന്യജീവികുതുകികള്‍ക്ക് വ്യക്തമായ ഉള്‍ക്കാഴ്‌ച നല്‍കുവാന്‍ സഹായിക്കുന്ന ഒരിടമാണ്. ഇന്ത്യയിലെ ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങളില്‍ അവശേഷിച്ചിരിക്കുന്ന ഏറ്റവും ഒടുവിലത്തെ ഭൂമേഖലയാണ് 90 സ്‌ക്വയര്‍ കിലോ മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സൈലന്റ് വാലി. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ ബ്രഹ്മപുത്ര നദിയുടെ പോഷകനദിയാണ്. ആയിരക്കണക്കിന് സ്‌പീഷീസിലുള്ള പുഷ്‌പിക്കുന്ന സസ്യങ്ങള്‍, 107-ഓളം സ്‌പീഷിസിലുള്ള ഓര്‍ക്കിഡുകള്‍, 100 ഇനങ്ങളിലുള്ള ഫേണുകള്‍, 200 ഓളം ലിവര്‍വേര്‍ട്ടുകള്‍, 75 തരം ലൈക്കനുകള്‍, 200 തരം ആല്‍ഗകള്‍, 128 തരം ചിത്രശലഭങ്ങള്‍, 35 സ്‌പീഷീസില്‍പ്പെട്ട ഉരഗങ്ങള്‍ എന്നിവയെല്ലാം സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ പലതും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്.
ഇന്ത്യയില്‍ വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്റ് വാലിയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ആന, കടുവ, പുലി, പുള്ളിപ്പുലി, ചെന്നായ, പറക്കുന്ന അണ്ണാന്‍, കുരയ്‌ക്കുന്ന മാനുകള്‍, സാംബാര്‍ മാനുകള്‍, ഗൗര്‍-നീലഗിരി ഥാര്‍ എന്നിവയെല്ലാം സൈലന്റ് വാലിയിലെ ആകര്‍ഷണങ്ങളാണ്.
സൈലന്റ് വാലിയില്‍ എത്തുന്നതിന്
പാലക്കാട് നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മണ്ണാര്‍ക്കാട്ടിലേയ്‌ക്ക് ഇടയ്‌ക്കിടെ ബസ്സുണ്ട്. മണ്ണാറര്‍ക്കാടിനും മുക്കളിക്കും ഇടയില്‍ ബസ് സര്‍വ്വീസുണ്ട്. മുക്കളിയില്‍ നിന്നും 18 കി.മീ അകലെയാണ് സൈലന്റ് വാലി . ജീപ്പ്, ട്രക്ക്‌സര്‍വ്വീസുകളും ലഭ്യമാണ്. പാലക്കാട് ജംഗ്‌ഷന്‍(ഒലവക്കോട്) ആണ് സൈലന്റ് വാലിയോട് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കൊച്ചി എയര്‍പോര്‍ട്ട് സൈലന്റ് വാലിയില്‍ നിന്നും 135 കി.മീ ദൂരത്തും, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് 55 കി.മീ ദൂരത്തും, കോഴിക്കോട് എയര്‍പോര്‍ട്ട് 80 കി.മീ ദൂരത്തുമാണ്. മണ്ണാര്‍ക്കാട്ടിലുള്ള പി.ഡബ്‌ളിയു റസ്റ്റ് ഹൗസില്‍ തങ്ങണമെങ്കില്‍ പാലക്കാട് ജില്ലാകളക്‌ടറുടെ പക്കല്‍ നിന്നും റിസര്‍വേഷന്‍ അനുമതി നേടണം. ഗൈഡിന്റെ സേവനം ലഭ്യമായിരിക്കും.
https://www.facebook.com/Malayalivartha