കൊടികുത്തിമല
പെരിന്തല്‍മണ്ണയിലെ കൊടികുത്തിമല, 'മലപ്പുറത്തിന്റെ ഊട്ടി' എന്നാണ് അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന മലനിരയാണിത്. നിറഞ്ഞൊഴുകുന്ന അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, വാച്ച്‌ടവര്‍, സൂയിസൈഡ് പോയിന്റ് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. കേരളത്തിന്റെ ടൂറിസം മാപ്പില്‍ കൊടികുത്തിമല സ്ഥാനം പിടിച്ചിട്ട് രണ്ടു ദശാബ്‌ദമായി. ടൂറിസം ഡിപ്പാര്‍ട്ടുമെന്റ് ഇവിടത്തെ 70 ഏക്കര്‍ സ്ഥലം വിനോദസഞ്ചാര വികസനത്തിനായി വേര്‍തിരിച്ചെടുത്തിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2000 അടി ഉയരത്തിലുളള കൊടികുത്തി മലയില്‍ ഒരു വാച്ച് ടവറുണ്ട്. ഈ പ്രശാന്ത സുന്ദര പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും കാണുന്നതിനായി സഞ്ചാരികള്‍ ഈ വാച്ച് ടവറില്‍ കയറുന്നതിന് പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കാറുണ്ട്.
മലപ്പുറം ജില്ലയില്‍ തന്നെയുള്ള 'കടലുണ്ടി പക്ഷിസങ്കേതവും' ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. കോഴിക്കോടു നിന്ന് 19 കി.മീറ്ററും, അറബിക്കടലിലെ ബേപ്പൂര്‍ തുറമുഖത്തു നിന്നും 7 കി.മീറ്ററും മാറിയാണ് കടലുണ്ടി പക്ഷി സങ്കേത കേന്ദ്രം സ്ഥിതി ചെയ്യുന്നത്. കടലുണ്ടിപ്പുഴ അറബിക്കടലിനോടു ചേരുന്നിടത്ത് ചെറിയ മലനിരകള്‍ക്കിടയിലുള്ള ദ്വീപസമൂഹങ്ങളിലൊന്നിലാണ് കടലുണ്ടി പക്ഷിസങ്കേതം കാണപ്പെടുന്നത്. ഇവിടം 'കടലുണ്ടിനഗരം' എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്.
നൂറുകണക്കിന് വ്യത്യസ്‌ത സ്‌പീഷിസിലുള്ള തദ്ദേശീയ പക്ഷികളും, 60 വ്യത്യസ്‌തതരത്തിലുള്ള ദേശാടനപ്പക്ഷികളും, ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഇവിടെ വന്‍തോതില്‍ കാണപ്പെടാറുണ്ട്. ഇവിടെ സമുദ്രനിരപ്പില്‍ നിന്നും 200 മീ ഉയരമുള്ള ഒരു ചെറിയ കുന്നുണ്ട്. ഇതിന്റെ മുകളില്‍ നിന്നു നോക്കിയാല്‍ നദീമുഖവും കടലും ഒന്നിച്ചു കാണാം. മീനും, കക്കയും ഞണ്ടുകളുമൊക്കെ ഇവിടെ സുലഭമാണ്. മലക്കയറ്റം വാച്ച് ടവര്‍, സൂയിസൈഡ് പോയിന്റ് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഇവിടേയ്‌ക്കു വരുവാന്‍ പെരിന്തല്‍മണ്ണയാണ് അടുത്തുള്ള ബസ് സ്റ്റേഷന്‍. പെരിന്തല്‍മണ്ണയില്‍ നിന്നും 42 കി.മീ മാറിയുള്ള തിരൂര്‍ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. കരിപ്പൂര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള വിമാനത്താവളം ഒരു വര്‍ഷത്തിലെ മഴക്കാലമൊഴിച്ചുള്ള ഏതു കാലവും ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.
https://www.facebook.com/Malayalivartha