സൈലന്റ് വാലിയുടെ നിശബ്ദ സൗന്ദര്യം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മണ്ണാര്‍ക്കാട്. സൈലന്റ് വാലി എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങള്‍ ഇവിടെ നിന്ന് 66 കിലോമീറ്റര്‍ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളില്‍ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തില്‍ നിന്നും 40 കി.മീ. വടക്ക്കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.കുന്തിപ്പുഴ, ഭവാനിപ്പുഴ എന്നീ നദികളുടെ താഴ്വരകളാണ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ മര്‍മഭാഗം.സൈലന്റ് വാലിക്ക് ബഫര്‍ സോണ്‍ അടക്കം ഇന്ന് 237. 52 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുണ്ട്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല.വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമെ സൈലന്റ് വാലിയില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പാലക്കാട് മുക്കാലിയിലെ വനം വകുപ്പിന്റെ ഓഫീസില്‍ നിന്ന് ഇതിനുള്ള അനുമതി ലഭിക്കും. വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇവിടെ ഇക്കോ ടൂറിസ്റ്റ് പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. വനംവകുപ്പ് തന്നെ സഞ്ചാരികള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.
സൈരന്ധ്രി വനം എന്നായിരുന്നു സൈലന്റ് വാലിയുടെ പേര്. ചീവീടുകളുടെ ശബ്ദമില്ലാത്തതിനാലാണ് സൈലന്റ് വാലി എന്ന പേര് കിട്ടിയതെന്ന് പറയപ്പെടുന്നു. സൈലന്റ്‌വാലി വനപ്രദേശത്തു കാണുന്ന സിംഹവാലന്‍ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തില്‍ നിന്നും ഉണ്ടായതാണ് ഈ പേരെന്നും പറയപ്പെടുന്നു.
എണ്ണിയാല്‍ ഒടുങ്ങാത്ത ജീവജാലങ്ങളുടെയും താമസഭൂമിയാണ് സൈലന്റ് വാലി.
2200 മീറ്റര്‍ ഉയരമുള്ള കൊടുമുടികള്‍ മുതല്‍ 500 മീറ്റര്‍വരെ ഉയരം വരുന്ന ആവാസ വ്യവസ്ഥയില്‍ ലോകത്തൊരിടത്തും കാണാത്ത ഓര്‍ക്കിഡുകളും അപൂര്‍വയിനം സസ്യയിനങ്ങളും മത്സ്യങ്ങളും ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ മരങ്ങള്‍ക്കും ഓരോ ചെടികള്‍ക്കും പ്രത്യേകതകള്‍ ഉണ്ട്.ഔഷധ സസ്യങ്ങളുടെ കരയാണിവിടം എന്നു പറയാം.
കാടുകാണമെങ്കില്‍ രാവിലെ 9 നും ഉച്ചയ്ക്ക് 3.30 നും ഇടയ്‌ക്കെ പറ്റൂ , മൂന്നര ആകുമ്പോഴേക്കും കാട്ടില്‍ ഇരുട്ടു പടരും,കൂട്ടിനു കോട മഞ്ഞും.അട്ടയുടെ ശല്യമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.
സൈലന്റ്‌വാലിക്കു സമീപമുള്ള ഉള്‍ക്കാടുകളിലെ കന്യാവനങ്ങള്‍ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നത് ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാല്‍ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങള്‍ക്ക് അന്തകരാകാറുണ്ട്.
പ്രകൃതിയുടെ അസന്തുലിതാവസ്ഥ കാത്തു സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കു വഹിക്കുന്ന സൈലന്റ് വാലി യുടെ സംരക്ഷണത്തിന് നമുക്ക് കൂട്ടായി പ്രവര്‍ത്തിക്കാം.
https://www.facebook.com/Malayalivartha