കെ എസ് ആര്‍ ടി സിയില്‍ ഇനി ചില്ലറ വേണ്ട
കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രചെയ്യാന്‍ ഇനി ചില്ലറ കരുതേണ്ട, പണം ഡിജിറ്റല്‍ മണി ആയി നല്‍കാം.മുന്‍കൂര്‍ പണമടച്ച സ്മാര്‍ട്ട്കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതി. ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണം നല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ സ്വൈപ്പ് ചെയ്യുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും. ബാങ്ക് എടിഎം കാര്‍ഡുകളുടെ സമാനരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാക്കുക.
ബസ് യാത്രയില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും ഇതുവഴി പരിഹാരമാകും.കാര്‍ഡ് വാങ്ങി റീച്ചാര്‍ജ് ചെയ്താല്‍ കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുകള്‍ മുതല്‍ സ്‌കാനിയ വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനാകും. നിലവില്‍ സ്ഥിരം യാത്രക്കാര്‍ക്ക് പാസ് നല്‍കുന്നുണ്ടെങ്കിലും ഇതിന് ന്യൂനതകള്‍ ഏറെയുണ്ട്. ഒരേറൂട്ടില്‍ നിശ്ചിതകാലയളവിലേക്ക് മാത്രമാണ് മുന്‍കൂര്‍ പണമടച്ച പാസ് ഉപയോഗിച്ച് യാത്രചെയ്യാനാവുക. എന്നാല്‍ സ്മാര്‍ട്ട്കാര്‍ഡ് ഉപയോഗിച്ച് ഏതു റൂട്ടില്‍വേണമെങ്കിലും യാത്രചെയ്യാനാകും.
സ്മാര്‍ട്ട്കാര്‍ഡ് സംവിധാനമൊരുക്കാനുള്ള ചുമതല നല്‍കിയിട്ടുള്ളത് കെല്‍ട്രോണിനാണ്. രണ്ടുവര്‍ഷം മുന്‍പ് പദ്ധതിപ്രഖ്യാപനം നടന്നെങ്കിലും പ്രായോഗികമായില്ല. ഇത്തവവണ രണ്ടുമാസത്തിനകം തുടങ്ങാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. യാത്രക്കാരെ ആകര്‍ഷിച്ച് കൂടുതല്‍ വരുമാനം നേടുന്നതിന്റെ ഭാഗമാണ് പുതിയ സൗകര്യവും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വരുമാനനേട്ടത്തിനുള്ള ധാരാളം പദ്ധതികള്‍ കോര്‍പറേഷന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha