കേരളത്തിലെ പ്രണയ തീരങ്ങള്‍
നഗരത്തിലെ തിരക്കില്‍ നിന്നൊക്കെ മാറി അല്പം പ്രകൃതി ഭംഗിയൊക്കെ ആസ്വദിക്കാന്‍ ഇഷ്ടപെടാത്തവരുണ്ടോ. മനസ്സിന് സന്തോഷവും കുളിര്‍മയും നല്‍കുന്ന കേരളത്തിലെ ചില സ്ഥലങ്ങള്‍ കണ്ട് നോക്കാം..
കുമരകം
കേരളത്തിലെ കോട്ടയം ജില്ലയില്‍ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാല്‍ കുമരകകത്തെ കേരളത്തിന്റെ നതര്‍ലാന്റ്‌സ് എന്നു വിളിക്കുന്നു.
മൂന്നാര്‍
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്‌റ്റേഷനാണ് മൂന്നാര്‍. വിദേശകളെ ഏറ്റവും അധികം ആകര്‍ഷിക്കുന്ന ഒരു പ്രദേശമാണിത്.
ഇടുക്കി
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്‌റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.
ഗവി
പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്.
കുറുവാ ദ്വീപ്
വയനാടില്‍ സ്ഥിതിചെയ്യുന്ന സംരക്ഷിത മേഖലയാണ് കുറുവാ ദ്വീപ്. പ്രകൃതിയുടെ മനസ്സറിഞ്ഞ കുറുവാ ദ്വീപ് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
https://www.facebook.com/Malayalivartha