Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പയ്യന്നൂരും പവിത്രമോതിരവും

08 AUGUST 2016 03:57 PM IST
മലയാളി വാര്‍ത്ത

കണ്ണൂരിലെ NH 17 ല്‍ ഉള്ള ഒരു കൊച്ചു പട്ടണമാണ് പയ്യന്നൂര്‍ .പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണത്രെ ഈ പേരു വന്നത്.മഹാശിലായുഗ സാംസ്‌ക്കാര കാലം മുതലുള്ള നിരവധി മാനവസംസ്‌കൃതികളുടെ ചരിത്രാവശിഷ്ടങ്ങള്‍ ഇവിടെ ചിതറിക്കിടക്കുന്നു.

ചരിത്രാതീതകാലം മുതല്‍ മാനവ സമൂഹം കടന്നുവന്ന വിവിധ ജീവിതഘട്ടങ്ങളില്‍ നിന്നും രൂപപ്പെടുത്തിയെടുത്ത സാംസ്‌കാരികമുദ്രകള്‍, ആചാരാനുഷ്ഠാനങ്ങളിലും, ജീവിതചര്യകളിലും ഇന്നും കാത്തുസൂക്ഷിക്കുന്ന ജനാവലിയാണ് ഇവിടെയുള്ളത്. ആര്യദ്രാവിഡ സംസ്‌ക്കാരങ്ങളുടെ സങ്കലനത്തില്‍ നിന്നും ഉയിര്‍കൊണ്ട ഒരു സങ്കരസംസ്‌കാരമാണ് ഇവിടെയുള്ളത്.

ക്ഷേത്രങ്ങളും അവയോട് ബന്ധപ്പെട്ട് വളര്‍ന്നുവന്ന സവര്‍ണ്ണസംസ്‌കാരവും അവ വളര്‍ത്തിയെടുത്ത കഥകളി, കൂത്ത് മുതലായ സവര്‍ണ്ണകലകളും, സവര്‍ണ്ണന്‍ ചുക്കാന്‍ പിടിക്കുന്ന ക്ഷേത്രോത്സവങ്ങളും ഒരു ഭാഗത്തും, അടിസ്ഥാനവര്‍ഗ്ഗ ജീവിതവുമായി ബന്ധപ്പെട്ട് കീഴാളജനത വളര്‍ത്തിയെടുത്ത തെയ്യം, പൂരക്കളി, കോല്‍ക്കളി, ആടിവേടന്‍, കോതാമൂരി, ഓണത്താറ്, കര്‍ക്കിടോത്തി തുടങ്ങിയവ മറുഭാഗത്തും പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരികധാരകളായിരുന്നു പണ്ടു മുതലേ ഇവിടെയുണ്ടായിരുന്നത്.


പയ്യന്നൂരിന് പ്രസിദ്ധി നേടി കൊടുത്ത ഒന്നാണ് പയ്യന്നൂര്‍ പവിത്ര മോതിരം. സവിശേഷമായ ഒരു കെട്ടിന്റെ രൂപത്തില്‍ വളരെ ശ്രദ്ധാപൂര്‍വ്വം സ്വര്‍ണ്ണത്തില്‍ തീര്‍ത്തെടുക്കുന്ന ഒരു ദിവ്യാഭരണമാണ് പയ്യന്നൂര്‍ പവിത്രമോതിരം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പ്രദേശത്തുള്ള ഒരു കുടുംബത്തിന് മാത്രമാണ് ഈ പവിത്ര മോതിരം നിര്‍മ്മിക്കാനുള്ള അവകാശം. ഭക്തിപൂര്‍വ്വവും നിഷ്ഠയോടും കൂടി ഈ മോതിരം വിരലിലണിയുന്നവര്‍ക്ക് എല്ലാവിധ സൗഭാഗ്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കപ്പെടുന്നു.പവിത്ര മോതിരം ധരിക്കുന്ന വ്യക്തി ഭൗതിക ശ്രേയസ്സും ആത്മീയ വികാസവും കൊണ്ട് ധന്യനാകുമെന്നാണ് വിശ്വാസം.പ രമ്പരാഗതമായ വൈദഗ്ധ്യവും ആചാരാനുഷ്ഠാനവും വ്രതശുദ്ധിയും കൊണ്ടാണ് പവിത്രമോതിരം നിര്‍മ്മിക്കുന്നത്. സപ്തര്‍ഷികള്‍, ത്രിമൂര്‍ത്തികള്‍ എന്നിവരെ സങ്കല്‍പ്പിച്ചാണ് ഈ മോതിരം ഉണ്ടാക്കുന്നതെന്നാണ് പ്രമാണം. ദൈവീകാംശങ്ങള്‍ വിളക്കിച്ചേര്‍ത്ത ഒരു മോതിരം.

നിറഞ്ഞ കൊത്തുപണികളാണ് ഇതിന്റെ സവിശേഷത. കലാബോധവും പരമ്പരാഗത സങ്കല്‍പ്പബോധവും പ്രധാനമാണ്. മൂന്ന് ദിവസങ്ങളുടെ ക്ഷമയും സൂക്ഷ്മതയും കൊണ്ടാണ് ഒരു പവിത്രമോതിരം പൂര്‍ണ്ണമായും നിര്‍മ്മിക്കുന്നത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദേവപൂജയോടെയാണ് പവിത്രമോതിരം വിശുദ്ധമാകുന്നത്.

ടിപ്പുവിന്റെ പടയോട്ടത്തില്‍ അക്രമിക്കപ്പെട്ട പയ്യന്നൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ടതാണ് പവിത്രമോതിരത്തിന്റെ ഐതിഹ്യം.ടിപ്പു സുല്‍ത്താന്‍ ഇന്ത്യയുടെ നാനാഭാഗത്തേക്കും പടയോട്ടം നടത്തിയ കാലത്ത് നശിപ്പിക്കപ്പെട്ട ഒരു ക്ഷേത്രങ്ങളില്‍ പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു (964 മീനം 27). പിന്നീട് 1011 ല്‍ ക്ഷേത്ര പുന:പ്രതിഷ്ഠാകര്‍മ്മത്തിന് നേതൃത്വം നല്‍കാനായി തരണനെല്ലൂര്‍ തന്ത്രിയെ കാണാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഇരിങ്ങാലക്കുടയ്ക്ക് പോയി. പക്ഷേ അന്ന് ആ ഇല്ലത്ത് പ്രതിഷ്ടാദിവസം പയ്യന്നൂരിലെത്തി തന്ത്രികര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ പ്രായപൂര്‍ത്തിയായ പുരുഷന്മാര്‍ ഉണ്ടായിരുന്നില്ല. എന്തായാലും വിവരം ധരിപ്പിച്ച് ക്ഷേത്രഭാരവാഹികള്‍ മടങ്ങി. ഇല്ലത്തെ ബ്രാഹ്മണബാലന്‍ ഈ വിവരമറിഞ്ഞു താന്ത്രികകര്‍മ്മം ചെയ്യുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. ആ ബ്രാഹ്മണബാലന്‍ അമ്മയുടെ സമ്മതം വാങ്ങി പയ്യന്നൂരിലേക്ക് പുറപ്പെട്ടു(ബാലന്‍ മയിലിന്റെ പുറത്തേറി പറന്നെത്തി എന്നും പറയപ്പെടുന്നു). കൃത്യസമയം തന്നെ പയ്യന്നൂരിലെത്തി പരിചയ സമ്പന്നനെ പോലെ തന്ത്ര മന്ത്രങ്ങള്‍ യഥാവിധി നിര്‍വ്വഹിച്ചു. ദിവസത്തില്‍ മൂന്നുനേരവും തന്ത്രമന്ത്രങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടയില്‍ ദര്‍ഭ കൊണ്ട് പവിത്രമോതിരം കെട്ടുന്നതിനുള്ള പ്രായോഗിക വിഷമവും, കര്‍മ്മശേഷം മോതിരം അഴിച്ച് ഭൂമിയില്‍ വീണുപോയാല്‍ ഭൂമി ദേവി ശപിക്കുമെന്ന വിശ്വാസവും സ്വര്‍ണ്ണം കൊണ്ട് പവിത്രമോതിരം ഉണ്ടാക്കാമെന്ന നിഗമനത്തിലേക്ക് ബ്രാഹ്മണബാലനെ നയിച്ചു. അദ്ദേഹം ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ ഉണ്ടാക്കാന്‍ അവകാശികളായ ചൊവ്വാട്ടവളപ്പില്‍ കുടുംബക്കാരെ അതിനായി ചുമതലപ്പെടുത്തി. അങ്ങനെ ചൊവ്വാട്ടവളപ്പില്‍ സി.വി.കേരളപ്പന്‍ പെരുന്തട്ടാനാണ് ആദ്യമായി പയ്യന്നൂര്‍ പവിത്രമോതിരം നിര്‍മ്മിച്ചത്.


മനുഷ്യശരീരത്തിന്റെ ഇടതുഭാഗം ഇഡനാഡിയെയും ചന്ദ്രമണ്ഡലത്തെയും, വലതുഭാഗം പിംഗലനാഡിയെയും സൂര്യമണ്ഡലത്തെയും, മധ്യഭാഗം സുഷുമ്‌നാ നാഡിയെയും അഗ്‌നിയെയും പ്രതിനിധാനം ചെയ്യുന്നു. അതുപോലെ തന്നെയാണ് പവിത്രമോതിരത്തിലും. ഇതിലെ മൂന്നു വരകള്‍ യഥാക്രമം ഇഡ, പിംഗള, സുഷുമ്‌നാ എന്നിങ്ങനെ മൂന്നു നാഡികളാണ്. ഈ മൂന്നു വരകള്‍ ചേര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടായി രൂപാന്തരം പ്രാപിക്കുന്നുണ്ട്. ഇതാണ് പവിത്രക്കെട്ട്. കുണ്ഡലിയെന്ന സൂക്ഷമമായ സൃഷ്ടശക്തിയെ ഉണര്‍ത്തുവാനുള്ള യോഗവിദ്യാപരമായ കെട്ടുകളാണ് പവിത്രമോതിരത്തില്‍ നിബന്ധിച്ചിട്ടുള്ളത്. ഒരു വരിയില്‍ ഏഴ് മുത്തരികള്‍ വീതം മൂന്നു വരികളായി പവിത്രക്കെട്ടിനിരുവശവും കാണാം. ഈ ഏഴു മുത്തരികള്‍ സപ്തര്‍ഷികളായ മരീചി, വസിഷ്ഠന്‍, അംഗിരസ്സ്, അത്രി, പുലസ്തിയന്‍, പുലഹന്‍, ക്രതു എന്നിവരാണ്. പവിത്രക്കെട്ടിന് മുകളില്‍ കാണുന്ന മൂന്നു മുത്തരികള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ ത്രിമൂര്‍ത്തികളെ സൂചിപ്പിക്കുന്നു. പവിത്രക്കെട്ടിനു തൊട്ടു താഴെ മധ്യവരയെ തൊട്ടുള്ള പരന്ന വട്ടമുത്തരി സൂര്യഗ്രഹത്തെയും, ആ വര അവസാനിക്കുന്നിടത്തെ പരന്ന വട്ടമുത്തരി ചന്ദ്രഗ്രഹത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. മൂന്നു വരകള്‍ ചേരുന്ന ഇടത്തിന് കുറിയെന്നാണു പറയുക. അതിനു താഴെയുള്ള നാല് മുത്തരികള്‍ ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നീ നാലു വേദങ്ങളെ സൂചിപ്പിക്കുന്നു.
വലതു കൈയുടെ മോതിരവിരലിലാണ് പവിത്രമോതിരം ധരിക്കേണ്ടത്. അതിന് യോഗശാസ്ത്രപരമായ ചില കാരണങ്ങളുണ്ട്. തര്‍പ്പണം, യാഗം, പൂജ തുടങ്ങിയ കര്‍മ്മങ്ങളില്‍ സൂര്യമണ്ഡലത്തിനാണ് പ്രാധാന്യം. വലതുകൈ സൂര്യമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നു. പവിത്രം ധരിക്കുന്നതോടെ വലതുകൈ പരിശുദ്ധമാവുകയും പ്രസ്തുത കര്‍മ്മങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാവുകയും ചെയ്യും. മോതിരം ധരിക്കുന്നവര്‍ മത്സ്യം, മാംസം, മദ്യം എന്നിവ ഉപേക്ഷിക്കേണ്ടതാണ്.
ഏഴു തരത്തിലുള്ള തൂക്കത്തിലാണ് പവിത്രമോതിരം ഉണ്ടാക്കി വരുന്നത്. അതില്‍ തികഞ്ഞ പവിത്രമെന്നു പറയുന്നതിന് 39 ഗ്രാം 500 മില്ലിഗ്രാം തൂക്കമുണ്ടാവും. മറ്റുള്ളവയ്ക്ക് മുക്കാല്‍ പവിത്രം 28.900 ഗ്രാമും അര പവിത്രം 19.750 ഗ്രാമും കാലെ അരക്കാല്‍ പവിത്രം 14.450 ഗ്രാമും കാല്‍ പവിത്രം 9.650 ഗ്രാമും അരക്കാലെ മഹാണി പവിത്രം 7.225 ഗ്രാമും അരക്കാല്‍ പവിത്രം 4.850 ഗ്രാമും തൂക്കമുണ്ടാവും.


മോതിരം ധരിക്കുന്നവര്‍ക്ക് ശരീരവും മനസും ആരോഗ്യപ്രദമായി തീര്‍ന്ന് ആത്മീയ ഗുണവും മന:ശാന്തിയും കൈവരുമെന്നാണ് വിശ്വാസം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (1 hour ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (1 hour ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (2 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (3 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (7 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (9 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (9 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (9 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (9 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (10 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (10 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (11 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (11 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (11 hours ago)

Malayali Vartha Recommends