കോടമഞ്ഞിന്‍ പട്ടുടുത്ത് മൂന്നാര്‍
തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ എന്നും സുന്ദരിയാണ്. മൂന്നാറിനെ മൂടി കോടമഞ്ഞിറങ്ങുമ്പോള്‍ ആ സൊന്ദര്യം ഇരട്ടിക്കും. മഞ്ഞിന്റെ നേര്‍ത്ത മേലാപ്പ് അണിഞ്ഞു സഞ്ചാരികളെ സ്വാഗതം ചെയ്യും.
മധുരപ്പുഴ,നല്ലത്താണി,കുണ്ഡലി എന്നീ മൂന്ന് നദികള്‍ ചേരുന്നതു കൊണ്ടാണ് ഈ പ്രദേശത്തിന് മൂന്നാര്‍ എന്ന് പേരു വന്നത്.മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം.
മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും
.
മൂന്നാറിലെ കാഴ്ചകളൊക്കെ പലയിടത്തായി ചിതറി കിടക്കുകയാണ്. എന്നാല്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്ര തന്നെ മതി മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍.
കണ്ണെത്താ ദൂരത്തോളം പറന്നു കിടക്കുന്ന തേയില തോട്ടങ്ങളും പുല്‍മേടുകളും അവക്ക് വെള്ളി അരഞ്ഞാണം ചാര്‍ത്തിയ നീര്‍ച്ചോലകളും ചേര്‍ന്ന ഭംഗി വര്‍ണനാതീതമാണ്.
ടോപ് സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, ദേവികുളം തടാകം, ഓള്‍ഡ് മൂന്നാറിലെ സി.എസ്സ്.ഐ. പള്ളി ,മൂന്നാര്‍ ലേയ്ക്ക് എന്നിവ മൂന്നാറിലെ പ്രധാന വ്യൂ പോയിന്റുകള്‍ ആണ്. മൂന്നാറിന്റെ പച്ചപ്പിലൂടെ രാജമലയിലേക്കുള്ള യാത്രയില്‍ നമ്മള്‍ നില്‍ക്കുന്നത് സ്വിറ്റ്‌സര്‍ലണ്ടിലാണോ എന്ന പ്രതീതി ഉണ്ടാക്കും. അത്ര മനോഹരമാണ് ഇവിടം.
പച്ചമൂടിയ ഒരു താഴ്വാരം. അതില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍. നടുവിലൂടെ ഒഴുകുന്ന അരുവി.നീലക്കുറിഞ്ഞിയും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുമെല്ലാം മൂന്നാറിന്റെ മാത്രം സ്വത്താണ്.
ചിത്തിരപുരം വ്യൂ പോയിന്റ് ആണ് മൂന്നാര്‍ യാത്രയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ആനക്കച്ചാലില്‍ നിന്ന് ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിത്തിരപുരം വ്യൂ പോയിന്റില്‍ എത്താം . മറ്റു മേഖലകളില്‍ ടൂറിസം പ്രതിസന്ധി നേരിടുമ്പോള്‍ ഇവിടെ ടൂറിസം സജീവമാണ്.
https://www.facebook.com/Malayalivartha