തൃപ്പരപ്പ് വെള്ളച്ചാട്ടം
തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ മാത്രം ദൂരത്താണ് കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടം. കേരളത്തിന് വടക്കുള്ള മലയാളികള്‍ക്ക് തൃപ്പരപ്പ് അത്ര പരിചിതമായിരിക്കില്ല. ഈ ഭാഗത്തെ കേരളത്തിന്റെ അതിര്‍ത്തി പട്ടണമായ വെള്ളറടയിലേയ്ക്ക് തൃപ്പരപ്പില്‍ നിന്നും കഷ്ടിച്ച് പത്തു കിലോമീറ്റര്‍ ദൂരമേ ഉണ്ടാവൂ.
ആ വഴിയിലൂടെ നെയ്യാര്‍ ഡാമിലേയ്ക്കും പോകാം. ചിറ്റാര്‍, പേച്ചിപ്പാറ അണക്കെട്ടുകളും ഇവിടെ നിന്നും അധികം ദൂരത്തായല്ല. 'കുമാരികുറ്റാലം എന്നാണ് തൃപ്പരപ്പിന്റെ മറ്റൊരു പേര്.
വെള്ളചാട്ടത്തിനോടു ചേര്‍ന്നുള്ള സാമാന്യം വലിയ മഹാദേവര്‍ ക്ഷേത്രം ഉണ്ട്. 12 ശിവാലയങ്ങളില്‍ ഒന്നാണ് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിന്നിലൂടെ കോതയാര്‍ ഒഴുകുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി എകദേശം 2030 അട് താഴ്ചയിലേക്കു കോതയാര്‍ പതിക്കുന്നു. ഇതാണ് തിരുപ്പരപ്പ് വെള്ളച്ചാട്ടം. വെള്ളച്ചാട്ടം ആരംഭിക്കുന്നതിനും ഏതാനും അടി ദൂരെയായി കോതയാറിന് കുറുകനേ ഒരു തടയണ കാണാം. ജലപ്രവാഹത്തിന്റെ തോതനുസരിച്ച് ഈ തടയണയ്ക്ക് മുകളിലൂടെ തുളുമ്പി വരുന്ന ജലമാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്.
ക്ഷേത്രത്തിനു മുന്നിലൂടെ, പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ പരന്നൊഴുകുന്ന കോതയാര്‍, അല്‍പം താഴെ ചെന്ന് 50 അടി താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് തൃപ്പരപ്പ് ഫാള്‍സ്. ആറിനു നടുവില്‍ ശ്രീവിശാഖം തിരുനാള്‍ പണികഴിപ്പിച്ച ഒരു കല്‍മണ്ഡപമുണ്ട്. ആറിന്റെ മുകളില്‍ ജലസേചനത്തിനായി നിര്‍മ്മിച്ച ഒരു ചെറിയ തടയണ. തടയണ തീര്‍ക്കുന്ന ജലാശയത്തില്‍ ബോട്ടിംഗിനുള്ള സൌകര്യമുണ്ട്. വര്‍ഷം മുഴുവന്‍ തൃപ്പരപ്പ് ഫാള്‍സില്‍ ഒരു പോലെ വെള്ളം ലഭ്യമാക്കുന്നത് ഈ തടയണയാണ്.
https://www.facebook.com/Malayalivartha