ലക്കിടി
സമുദ്രനിരപ്പില്‍ നിന്ന് 700-2100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലക്കിടി, വയനാട് ജില്ലയിലാണ്. ജില്ലയിലെ വൈത്തിരി താലൂക്കിലെ പൂക്കോട് തടാകം, പശ്ചിമഘട്ടത്തിലെ നൈസര്‍ഗ്ഗിക ശുദ്ധജലതടാകം മാത്രമല്ല, കേരളത്തിലെ ഇത്തരത്തിലെ ഒരേയൊരു ശുദ്ധജല തടാകവുമാണ്. കേരളത്തില്‍ ഏറ്റവുമധികം ആദിവാസി കോളനികള്‍ ഉളള ജില്ലയാണ് വയനാട്. പരിഷ്‌ക്കാരത്തിന്റെ കടന്നുകയറ്റം ഇല്ലാത്തതിനാല്‍ വിശുദ്ധി നഷ്‌ടമായിട്ടില്ലാത്ത ഉഷ്‌ണമേഖലാ വന പ്രദേശവും, മലനിരകളുമെല്ലാം അവാച്യമായ ദൃശ്യഭംഗി ഇവിടെ ഒരുക്കുന്നു.
താമരശ്ശേരി ചുരത്തിന്റെ മുനമ്പിലാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. വയനാട്ടിലേയ്‌ക്കുള്ള വാതില്‍ എന്നാണ് ലക്കിടിയെ വിശേഷിപ്പിക്കുന്നത്. ഉന്നത മലനിരകള്‍, കളകളാരവം പൊഴിക്കുന്ന അരുവികള്‍, ഇടതിങ്ങി വളരുന്ന കാട്, എന്നിവയൊക്കെ കണ്ടുകൊണ്ട് ഈ ഹില്‍ സ്റ്റേഷന്റെ മുകളിലേയ്‌ക്കുള്ള യാത്രയുടെ സുഖം വര്‍ണ്ണനാതീതമാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ സ്ഥലമായാണ് ലക്കിടി അറിയപ്പെടുന്നത്.
18-ാം നൂറ്റാണ്ടിലെ പ്രസിദ്ധ ആക്ഷേപ ഹാസ്യകവിയും ഓട്ടന്‍ തുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറുശ്ശി മംഗലം ലക്കിടിയിലാണ്. കവിയുടെ വീട് ഒരു സ്‌മാരകമായി സംസ്ഥാന ഗവണ്‍മെന്റ് സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുള്ളത് സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. പ്രാദേശിക- വിദേശ സഞ്ചാരികള്‍ക്ക് പിക്‌നിക്കിനു പറ്റിയ മറ്റൊരിടമാണ് ലക്കിടിയിലെ വൈത്തിരി. പുതുമയോടെ നിലനില്‍ക്കുന്ന പ്രകൃതിയും ഇവിടത്തെ സാംസ്‌കാരിക പൈതൃകവും ആരേയും ആകര്‍ഷിക്കും. വൈത്തിരിയിലെ പൂക്കോട് തടാകത്തോടു ചേര്‍ന്നുള്ള അക്വേറിയം, ബോട്ടിംഗ് സൗകര്യം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, സുഗന്ധവ്യഞ്‌ജന-കരകൗശല എംപോറിയം എന്നിവയെല്ലാം ഈ സ്ഥലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മരങ്ങള്‍ക്കു മുകളിലെ വീടുകള്‍ സഞ്ചാരികള്‍ക്ക് ഉപയോഗിക്കാന്‍ അവസരമുണ്ട്.
https://www.facebook.com/Malayalivartha