കോടമഞ്ഞു പുതച്ച കാഴ്‌ചയുടെ ദൃശ്യവിരുന്നൊരുക്കിയ ചെമ്പ്രമലയിലേക്ക്
മടക്കുകളായി ചോല വനങ്ങളും പുല്‍മേടുകളും കാണാം. കുന്നിന്‍ചരിവുകളില്‍ ഒരിക്കലും വറ്റാത്ത കുളം. പച്ച പുതച്ച കുന്നിന്‍ മുകളില്‍ പതിച്ചു വച്ചതുരപോലെ. വിനോദസഞ്ചാരികള്‍ മഴക്കാലത്താണ് കൂടുതലും വരുന്നത്. ഈ സമയം മഴയെക്കാള്‍ കുളിരാര്‍ന്ന ഇളം കാറ്റിന്റെ തലോടല്‍ അത്രയ്‌ക്കു കുളിര്‍ ഉളവാക്കുന്നതാണ്. പണ്ട് ബ്രട്ടീഷുകാര്‍ ഇവിടെ വന്നിട്ടുണ്ടായിരുന്നെന്ന് പഴമക്കാര്‍ പറയുന്നത്. അതിന്റെ അവശേഷിപ്പുകളായി കുതിരാലയത്തിന്റെ തറകളും കുതിരവണ്ടി സഞ്ചരിച്ചിരുന്ന പാതകളും ഇന്നും നിലനില്‍ക്കുന്നു.
ഇരുവശങ്ങളിലുമുള്ള കന്യാവനങ്ങളും നിലമ്പൂര്‍ വനത്തിന്റെ ഹരിതഭംഗിയും കുളിരേകുന്ന കാഴ്‌ചയാണ്.
അപൂര്‍വ്വങ്ങളായ ഓര്‍ക്കിഡുകളും സസ്യജാലങ്ങളും അവിടെ നിറഞ്ഞു കാണാം. വന്യഓര്‍ക്കിഡുകളുടെ വസന്തവും ചെമ്പ്രമല നിരകളില്‍ കാണാറുണ്ട്. പക്ഷികളുടെ പ്രജനന കേന്ദ്രമായും ഈ മല അറിയപ്പെടുന്നു.
ഇവിടെ നിന്ന് 15 കി.മീ അകലെ പ്രസിദ്ധമായ പൂക്കോട്ടുതടാകമുണ്ട്. കൂടാതെ സൂചിപ്പാറ, കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍, എടയ്‌ക്കല്‍ ഗുഹ ഇരുപത് കി.മീ അകലെയാണ്.
മലമുകളിലെത്താന്‍
വയനാടിന്റെ ആസ്ഥാനമായ കല്‍പ്പറ്റയില്‍ നിന്ന് 10 കി.മീ അകലെയുള്ള മേപ്പാടിയില്‍ നിന്ന് തേയില തോട്ടത്തിലൂടെ 7 കി.മീ സഞ്ചരിച്ചാല്‍ ചെമ്പ്രമലയുടെ അടിവാരത്തെത്താം. വനം വകുപ്പിന്റെ നേതൃത്വത്തില്‍ വന സംരക്ഷണ സമിതിയാണ് ടൂറിസം കൈകാര്യം ചെയ്യുന്നത്. മേപ്പാടിയില്‍ നിന്ന് 2 കി.മീ അകലെ എരുമക്കൊല്ലിയിലെ ഓഫീസില്‍ നിന്ന് പാസ് എടുത്തു വേണം പോകേണ്ടത്.
ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയായതിനാല്‍ പലപ്പോഴും പ്രവേശനത്തിന് നിരോധനമുണ്ടാകും. അല്ലാത്ത സമയം വനം വകുപ്പിന്റെ കടുത്ത നിയന്ത്രണത്തിലായിരിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha