ഹൃദ്യമായ ഒരു വനയാത്രയ്‌ക്ക് ഇതാ അഗസ്‌ത്യയകൂടം
അഗസ്‌ത്യയകൂടം അല്ലെങ്കില്‍ അഗസ്‌ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റര്‍ ഉയരമുണ്ട് അഗസ്‌ത്യയകൂടത്തിന്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം , കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്‌ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത് .
അഗസ്‌ത്യമല ഒരു തീര്‍ത്ഥാടനകേന്ദ്രവുമാണ്. ഇവിടെ അഗസ്‌ത്യമുനിയെ ആരാധിക്കാനായി ധാരാളം ഭക്തര്‍ എത്താറുണ്ട് . ഹിന്ദു പുരാണത്തിലെ സ്‌പതര്‍ഷികളില്‍ ഒരാളാണ് അഗസ്‌ത്യമുനി. അഗ്‌സ്‌ത്യമലയുടെ മുകളില്‍ അഗസ്‌ത്യന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്‌തര്‍ നടത്താറുണ്ട്.
മലയുടെ താഴേത്തട്ടുകളില്‍ ദുര്‍ലഭമായ മരുന്നുചെടികളും വളരുന്നുണ്ട്. മരുന്നുകള്‍ക്കായി ഉപയോഗിക്കുന്ന രണ്ടായിരത്തോളം ചെടികള്‍ ഇവിടെ കണ്ടു വരുന്നു. അഗസ്‌ത്യാര്‍കൂടം സസ്യജാലങ്ങളുടേയും ജീവജാലങ്ങളുടേയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ് .
അഗസ്‌ത്യാര്‍കൂടത്തിലെങ്ങനെയെത്താം
അഗസ്‌ത്യാര്‍കൂടം കയറാന്‍ വന്യവകുപ്പിന്റെ അനുമതി ആവശ്യമാണ്. എല്ലാവര്‍ഷവും ജനുവരി ഫെബ്രുവരി മാസങ്ങളില്‍ അനുമതി നല്‍കപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാന്‍ സാധാരണഗതിയില്‍ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. 2014 മുതല്‍ ഓണ്‍ ലൈന്‍ വഴി യാത്ര ബുക്ക് ചെയ്‌തു വരാനാകും. ഒരു വ്യക്തിയ്‌ക്ക് 500 രൂപയാണ് ഫീസിനത്തില്‍ വാങ്ങുന്നത്.
എറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്
ബോണക്കാട് തേയിലത്തോട്ടങ്ങള്‍ തിരുവനന്തപുരത്തു നിന്നും 61 കി.മീ അകലെയാണ്. ഇവിടെ നിന്നും മലകയറിത്തുടങ്ങാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha