ആസ്വദിക്കാം ഇരിങ്ങോല്‍ കാവിന്റെ സൗന്ദര്യം
പണ്ട് കാലത്ത് കാവുകള്‍ മനുഷ്യന് പ്രയപ്പെട്ടതായിരുന്നു. കാടിനു നടുവിലെ സര്‍പ്പകാവുകളും അമ്പലങ്ങളുമൊക്കെ ആചാരത്തിന്റെ ഭാഗമായിരുന്നു അന്ന്. ഇന്നത്തെ തലമുറയ്ക്ക് കാവ് എന്താന്നുപോലും അറിയില്ല. സിനിമകളിലാണ് പലരും കാവുകള്‍ കണ്ടിട്ടുളളത്. പരിചരിച്ചു കൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണം കാവുകള്‍ നശിക്കുകയാണ്. നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നും എത്തി നോക്കാത്തതും എന്നാല്‍ ചുറ്റും കാടുകള്‍ കൊണ്ടു മുടപ്പെട്ടതുമായ ഒരു കാവും അമ്പലവും ഇന്ന് നമ്മുടെ കേരളത്തിലുമുണ്ട്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്താണ് ഈ കാവു സ്ഥിതി ചെയ്യുന്നത്. എറണാകുളത്ത് നിന്നും 20 കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമേ ഇങ്ങോട്ടേക്കുള്ളു.
കാടിനു നടുവിലായി ഒരു അമ്പലവുമുണ്ട്. ചുറ്റമ്പലം വരെ ബൈക്കുകള്‍ എത്തും. ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ചുറ്റിനും കൊടും കാടുകളാണ്. എന്നാല്‍ ഇപ്പോളും പ്രകൃതിയണിയിച്ചൊരുക്കിയ മനോഹാരിത ഒട്ടും കൈമോശം വന്നിട്ടില്ല. 2746 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കാവിലൂടെ നടക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കാം. എന്നാലും കണ്ടും ആസ്വദിച്ചും നടന്നാല്‍ അത് തീരില്ല. ആചാരങ്ങള്‍ തെറ്റിച്ചിട്ടുള്ളതൊന്നും കാവിലേക്ക് കയറ്റാന്‍ പാടില്ല. വിവിധതരത്തിലുളള മരങ്ങളും സസ്യങ്ങളും തിങ്ങി പാര്‍ക്കുന്ന കാവിന്റെ നടുവിലൂടെ നടവഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു നടുവില്‍ തെളിനീരുപോലെ വെളളമുളള ഒരു കുളമുണ്ട്.
നാട്ടില്‍ നിന്ന് അന്യമായ പല ജീവജാലങ്ങളെയും ഇവിടെ കാണാം. പ്‌ലാസ്റ്റിക്കുകള്‍ പ്രകൃതിയെ നശിപ്പിക്കുമെന്നതിനാല്‍ കാവിനകത്തേക്ക് പ്ലാസിക് വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഇഴജന്തുക്കള്‍ ധാരാളം ഇവിടെയുളളതിനാല്‍ കാവിലെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരുണ്ടു മൂടിയ വനങ്ങള്‍ ചിലപ്പോള്‍ മുത്തശ്ശി കഥകളിലെ പലതിനെയും ഓര്‍മ്മപ്പെടുത്തും.ഇരിങ്ങോല്‍ കാവിലെത്തുന്നവര്‍ക്ക് വെറുമൊരു യാത്രാനുഭവത്തിനപ്പുറം വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിക്കനുള്ള മാര്‍ഗം കൂടിയാവും.
https://www.facebook.com/Malayalivartha