20 രൂപാ മുടക്കൂ... ഒറ്റനോട്ടത്തില്‍ ആലപ്പുഴ മുഴുവനും കാണൂ!
ദൈവത്തിന്റെ സ്വന്തം നാടിന്റെ മനോഹാരിത ആസ്വദിക്കാന്‍ നാം ഓരോരുത്തരും പല വഴികളും തേടാറുണ്ട്. ഓരോ സ്ഥലത്തും പോയി അവിടുള്ള മനോഹാരിത കണ്ട് മടങ്ങും. കേരളത്തിന്റെ ഓരോ ജില്ലയ്ക്കും ഓരോ പ്രത്യേകതയുണ്ട്. ഒരോ ജില്ലയുടെയും പ്രത്യേകത മനസ്സിലാക്കി അവ ആസ്വധിക്കാന്‍ ഓരോ ജില്ലയ്ക്കും ഓരോ ദിവസം മതിയാവില്ല. എന്നാല്‍ ആലപ്പുഴയിലെ സ്ഥിതി അതല്ല. ഒറ്റ നിമിഴം കൊണ്ട് തന്നെ ആലപ്പുഴ മുഴുവനും കണ്ടു തീര്‍ക്കാം. വെറും ഇരുപത് രൂപാ മുടക്കി ബീച്ചരികിലുള്ള ലൈറ്റ് ഹൗസില്‍ കയറിയാല്‍ മാതി. നാടിന്റെ സൗന്ദര്യം ആവോളം നുകരാം. കുട്ടികള്‍ക്കാകട്ടെ, അവധിക്കാലത്തെ വ്യത്യസ്തമായ യാത്രനുഭവമാകും.
നഗരത്തിന്റെ ഭൂരിഭാഗങ്ങളും ഈ ലൈറ്റ് ഹൈസില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. അര്‍ദ്ധവൃത്താകൃതിയില്‍ തടിയില്‍ തീര്‍ത്ത ഏണിപ്പടികളാണ് ലൈറ്റ് ഹൗസിന്റെ പ്രത്യേകത. മുകളിലെത്തുമ്പോഴേയ്ക്കും കാലുകള്‍ കഴയ്ക്കും.
എന്നാല്‍ ഈ വേദന മറക്കാന്‍ സഹായിക്കുന്നതാണ് ഉയരകാഴ്ചകള്‍. നീണ്ടുപരന്നു കിടക്കുന്ന അറബി കടല്‍, ആലപ്പുഴയുടെ നെഞ്ചിലൂടെ പായുന്ന റെയില്‍പ്പാത, തേരട്ടപോലെ നീങ്ങുന്ന തീവണ്ടി, നോക്കെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന പച്ചമരങ്ങള്‍, തെങ്ങുകള്‍ തുടങ്ങിയവയെല്ലാം ഒറ്റ നോട്ടത്തില്‍ കാണാനാവും. ക്യാമറയുള്ളവര്‍ക്ക് കാഴ്ചകള്‍ പകര്‍ത്താം.
ഇരിക്കാനും, നില്‍ക്കാനും ഇടമുള്ളതിനാല്‍ കാലിന്റെ വേദന പമ്പകടക്കുംവരെ വിശ്രമിക്കാം. കൂടാതെ ലൈറ്റ് ഹൗസില്‍ എത്തുന്നവര്‍ക്ക് മറ്റൊരു കാഴ്ചയും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ലൈറ്റ് ഹൗസിനോട് ചേര്‍ന്നുള്ള മ്യൂസിയം. രാജ്യത്ത് വിരലിലെണ്ണാവുന്ന ലൈറ്റ് ഹൗസുകള്‍ക്ക് മാത്രമേ മ്യൂസിയമുള്ളൂ. അതിലൊന്നാണ് ആലപ്പുഴ. ഇരുപത് രൂപയാണ് ലൈറ്റ് ഹൗസില്‍ കയറുന്നതിനും മ്യൂസിയത്തിലെ കാഴ്ചകള്‍ക്കും നല്‍കേണ്ടത്. വിദേശികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ദിവസേന ലൈറ്റ് ഹൗസിലൂടെ കാഴ്ചകള്‍ കാണാന്‍ എത്തുന്നത്.
രാവിലെ 9.30 മുതല്‍ 11.30വരെയും വൈകിട്ട് 3.30മുതല്‍ 5.30 വരെയുമാണ് സന്ദര്‍ശന സമയം. വര്‍ഷ പരീക്ഷ കഴിയുന്നതോടെ ബീച്ചിലെത്തുന്നവരുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ ലൈറ്റ് ഹൗസിലും എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്. മ്യൂസിയത്തിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.
https://www.facebook.com/Malayalivartha