Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ അവധിക്കാലം ജടായുപാറയിൽ അടിച്ചുപൊളിക്കാം

01 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

രാമായണം കഥ ഏവർക്കും പരിചിതമാണല്ലോ. അതിലെ ജടായു എന്ന പക്ഷിയുടെ കഥയോ. കുട്ടികൾക്കൊക്കെ ആ കഥ പറഞ്ഞു കൊടുക്കാവുന്നതാണ്. കഥ പറയുന്നതോടൊപ്പം അവിടേക്ക് ഒരു യാത്ര കുടി ആയാലോ. ഇതാ ഈ അവധിക്കാലം അടിച്ചു പൊളിക്കാൻ ജടായുവിന്റെ പേരിൽ ഒരു പാർക്ക് തയ്യാറായിക്കഴിഞ്ഞു. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭം അറിഞ്ഞ് ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി നടന്ന് കൊക്കുവരെ ചെല്ലാം . ഏപ്രിലോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. സപ്തംബറില്‍ രണ്ടാംഘട്ടംകൂടി പൂര്‍ത്തിയാകുമ്പോള്‍ പദ്ധതി പൂര്‍ണമായും സഞ്ചാരികള്‍ക്ക് സ്വന്തമാകും.
സാഹസിക പാര്‍ക്കും കേബിള്‍കാര്‍ സഞ്ചാരവും റോക്ക് ട്രക്കിങ്ങുമെല്ലാം 6 -ഡി തീയേറ്ററും ഒക്കെ ചേര്‍ന്നതാണ് ജടായു വിനോദസഞ്ചാരപദ്ധതി. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന സ്ഥലത്താണ് ഇത് നിർമിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നു 750 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറക്കെട്ടിൽ നിർമ്മിക്കുന്ന ഈ പാർക്ക് ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍പമായേക്കാം.


പന്ത്രണ്ട് വർഷങ്ങൾക് മുൻപ് ഈ പാറയിൽ ഒരു ശില്‍പം പണിയാന്‍ സര്‍ക്കാര്‍ സംവിധായകനായ രാജീവ് അഞ്ചലിനെ നിയോഗിക്കുകയായിരുന്നു.പിന്നീട് ശില്‍പം കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി കൂടിയൊരുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ പദ്ധതി ബി.ഒ.ടി. വ്യവസ്ഥയില്‍ പൂര്‍ത്തിയാക്കാന്‍ രാജീവ് അഞ്ചലിനെതന്നെ ഏല്പിക്കുകയും ചെയ്തു. വെള്ളത്തിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് കൂറ്റന്‍ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിര്‍മിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ആ വെള്ളം വര്‍ഷം മുഴുവനും ലഭിക്കുകയും ചെയ്യും. അതോടെ പുതിയൊരു ആവാസവ്യവസ്ഥതന്നെ ജടായുപ്പാറയില്‍ രൂപപ്പെട്ടു.ചെറുജീവജാലങ്ങള്‍ക്ക് ആരുടെയും കണ്ണേല്‍ക്കാത്ത ആവാസവ്യവസ്ഥ ഒരുക്കിക്കൊടുത്തു. ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാര്‍ഷികമാതൃകയ്ക്കും രൂപം നല്‍കുന്നുണ്ട്.
സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നു ഇറക്കുമതിചെയ്ത കേബിള്‍കാര്‍ സംവിധാനം ഉപയോഗിച്ചാണ് സഞ്ചാരികളെ ശില്പത്തിനടുത്തുവരെ എത്തിക്കുന്നത്.

കൂറ്റന്‍ ശില്പത്തിനുള്ളിലെ അവിസ്മരണീയ കാഴ്ചകൾ കാണാൻ ഒരുസമയം ഒട്ടേറെ സഞ്ചാരികള്‍ക്ക് കടന്നുചെല്ലാം. ത്രേതായുഗത്തിലെ രാമായണകഥയുടെ മായികാനുഭവമാണ് ഇവിടെ സഞ്ചാരിയെ കാത്തിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ച പക്ഷിയുടെ ഉള്‍വശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടര്‍ന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം. പക്ഷിയുടെ ഇടത്തേക്കണ്ണിലൂടെ ദൂരെ അറബിക്കടലും വലത്തേക്കണ്ണിലൂടെ സമീപദൃശ്യങ്ങളും കാണാന്‍ കഴിയും. ഇതിൽനിന്നും ഒരിക്കലും നിരാശരാകേണ്ടിവരില്ല എന്ന് നമുക് ഉറപ്പിക്കാം.
ശില്പത്തിനുള്ളില്‍ തന്നെ രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിയേറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ട്രെക്കിങ്ങാണ് മറ്റൊരു പ്രധാന ആകര്‍ഷണം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത റോക്ക് ട്രക്കിങ്ങിനുള്ള അവസരമാണ് ഇവിടെയുള്ളത്. ഇതുകൂടാതെ അഡ്വഞ്ചര്‍ പാര്‍ക്കും ഒരുക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ യാത്രയും എവിടെ സാധ്യമാക്കുന്നുണ്ട്.


ജടായു-രാവണയുദ്ധം ജടായുപ്പാറയില്‍ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജടായുവിനെ ഓര്‍മപ്പെടുത്തും വിധമാണ് ശില്‍പം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശില്‍പത്തിന്. വെട്ടേറ്റുവീണ ജടായുവിന്റെ കൊക്ക് പാറയില്‍ ഉരഞ്ഞ് രൂപപ്പെട്ടുവെന്ന് കരുതുന്ന പദ്മതീര്‍ഥക്കുളം ഇവിടെയുണ്ട്.സീതയെ അന്വേഷിച്ചെത്തിയ രാമന്‍ വെട്ടേറ്റുകിടക്കുന്ന ജടായുവിനെ കാണുകയും മോക്ഷം നല്‍കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഈസമയം ശ്രീരാമന്റെ പാദമുദ്ര ജടായുപ്പാറയിൽ പതിഞ്ഞിട്ടുണ്ടെന്നും വിശ്വാസമുണ്ട്.
ഇനി നമുക്കു യാത്ര തുടങ്ങിയാലോ. ജടായുപ്പാറ ഒരിക്കലും നമ്മെ നിരാശരാക്കി മടക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്... എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും, എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ  (14 minutes ago)

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (6 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (6 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (6 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (8 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (12 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (13 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (14 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (14 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (14 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (15 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (15 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (16 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (16 hours ago)

Malayali Vartha Recommends