ജലവും ഭൂമിയും തമ്മിലുള്ള കൂട്ടായ്മ തീര്‍ക്കുന്ന തുഷാരഗിരി വെള്ളച്ചാട്ടം
ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന കേരളത്തിൽ ജലവും ഭൂമിയും തമിലുള്ള കൂട്ടായമ തീര്‍ക്കുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോഴിക്കോട് ജില്ലയിലെ തുഷാരഗിരി. തുഷാരഗിരി വെള്ളച്ചാട്ടത്തെ കുറിച്ചു കേൾകാത്തവരുണ്ടാവില്ല. കോഴിക്കോട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയായി പശ്ചിമഘട്ടമലനിരകളിലാണ് തുഷാരഗിരി എന്ന പ്രകൃതിരമണീയമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥത്തിലാണ് തുഷാരഗിരി എന്ന പേര് വന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി മാറുന്നു.
വെള്ളച്ചാട്ടത്തില്‍ എത്തുംമുമ്പ് തുഷാരഗിരിയെയും നൂറാംതോടിനെ ബന്ധിപ്പിച്ച് ചാലിപ്പുഴക്ക് വലിയ ആര്‍ച്ച് പാലം വന്നിരിക്കുന്നു. ഭക്ഷിണേന്ത്യയിലെ തന്നെ എറ്റവും ഉയരം കൂടിയതാണ് ഈ പാലം. ഈ പാലം കാണേണ്ട കാഴ്ചയാണ്. നിര്‍മാണ മികവിനുള്ള ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ച പാലമാണിത്.
ആര്‍ത്തലച്ച് കുതിച്ചുപായുന്ന പുഴ, പാറക്കെട്ടില്‍ വീണ് ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്ത കാറ്റ്. സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് തുഷാരഗിരി എന്നും സമ്മാനിക്കുന്നത്. ഒരിക്കൽ കണ്ടവർക് വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു പ്രത്യേകത ഈ വെള്ളച്ചാട്ടത്തിനുണ്ട്. ഇവിടെ മലകയറാൻ വളരെ അനുയോജ്യമാണ്. അതുകൊണ്ട തന്നെ ഈ സ്‌ഥലം സാഹസികത യാത്രക്കാരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു.
തുഷാരഗിരിയിൽ നിന്ന് ആരംഭിച്ച് തുഷാരഗിരി വെള്ളച്ചാട്ടം കണ്ട് വയനാട്ടിലെ വൈത്തിരി വരെയുള്ള യാത്രയാണ് തുഷാരഗിരി ട്രെക്കിംഗ്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി താഴേക്കു പതിക്കുന്ന വളരെ മനോഹരമായ കാഴ്ചയാണ് നമുക് ഇവിടെ കാണാൻ കഴിയുന്നത്. ഈരാറ്റുമുക്ക്, മഴവില്‍ചാട്ടം, തുമ്പിതുള്ളുംപാറ എന്നിങ്ങനെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയുടെ പ്രത്യേകത. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം.
താന്നിമുത്തശ്ശി എന്നപേരിൽ അറിയപ്പെടുന്ന 120 വർഷത്തോളം പഴക്കമുള്ള ഒരു കൂറ്റൻ മരമുണ്ട് ഇവിടെ. ഈ കൂറ്റൻ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേർക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും. അപൂര്‍വ ഇനത്തിൽപെട്ട സസ്യങ്ങളും പക്ഷികളും ഇവിടെ നമുക് ദൃശ്യമാകും. നാടന്‍ ഭക്ഷണശാലകളും താമസിക്കാന്‍ ഹോം സ്റ്റേ സൌകര്യവും ലഭ്യമാണ്.
https://www.facebook.com/Malayalivartha