'രാമന്‍ കാല്‍ വെച്ച ഇടം' രാമക്കൽമേട് ആയി
കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. രാമക്കല്‍മേട്. ചരിത്രപ്രാധാന്യ മുള്ള ഒരു കുന്നിന്‍പ്രദേശമാണിത്. ശ്രീരാമന്‍ തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. 'രാമന്‍ കാല്‍ വെച്ച ഇടം' എന്നാണ് രാമക്കല്‍മേട് എന്ന വാക്കിനര്‍ത്ഥം. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേല്‍ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ വന്നപ്പോള്‍, ദ്രൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.
ഇവിടെയുള്ള കുറവന്റേയും കുറത്തിയുടേയും പ്രതിമകള്‍ സംഘകാലത്തിന്റെ ചരിത്രാവശിഷ്ടങ്ങളാണ്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. സമുദ്രനിരപ്പിൽ നിന്ന് 3500 മീറ്റർ ഉയരത്തിലുള്ള രാമക്കൽമേട്ശ്ചിമ ഘട്ടത്തിലാണ് നിലകൊള്ളുന്നത്.
കേരളത്തിലെ ഏറ്റവും പ്രമുഖ വന്യജീവി സങ്കേതമായ തേക്കടിയില്‍ നിന്ന് 40 കി. മീ. ദൂരെയാണ് രാമക്കല്‍മേട്. തേക്കടി - മൂന്നാര്‍ റോഡിലൂടെ സഞ്ചരിച്ച് പശ്ചിമഘട്ടത്തിലെ രാമക്കല്‍മേട് മലനിരകളിലെത്തിച്ചേരാം. പശ്ചിമഘട്ടത്തിന്റെ കിഴക്കു ഭാഗത്തായാണിവ. 300 മീറ്റര്‍ ഉയരമുള്ള ചെങ്കുത്തായ ഒരു പാറയാണ് സഞ്ചാരികളെ അദ്ഭുതപ്പെടുത്തുന്ന ഒരു പ്രധാന ആകര്‍ഷണം. രാമക്കല്ല് എന്നഭാഗം തമിഴ്‌നാടിന്റെ അധീനതയിലും കുറവന്‍കുറത്തി സ്മാരകം സ്ഥിതിചെയ്യുന്ന സ്ഥലം കേരളത്തിന്റേയും കീഴിലാണ്. സ്മാരകം സ്ഥിതിചെയ്യുന്ന ഇവിടം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് വരുന്നത്. തമിഴ്‌നാടിന്റെ ദൃശ്യ മനോഹാരിത ആസ്വദിക്കുന്നതിനാണ് സഞ്ചാരികള്‍ ഇവിടെ എത്തുന്നത്.
നോക്കെത്താ ദൂരത്തില്‍ തമിഴകത്തിന്റെ ദൂരക്കാഴ്ചയും ചേതോഹരമായ പ്രകൃതിഭംഗിയും മലകളെ തഴുകിയെത്തുന്ന കുളിര്‍തെന്നലും കാറ്റാടിപ്പാടങ്ങളുമെല്ലാം ഏതൊരു സഞ്ചാരിയുടെയും മനം കവരുമെന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha