വരയാടുകളുടെ പ്രജനനകാലം തീർന്നതോടെ രാജമലയില്‍ വിനോദസഞ്ചാര പരിപാടികള്‍ പുനരാരംഭിച്ചു
ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയില്‍
വിനോദസഞ്ചാരപരിപാടികള്‍ പുനരാരംഭിച്ചു. വരയാടുകളുടെ പ്രജനന കാലമായതുകൊണ്ട് ഫെബ്രുവരി ആദ്യവാരമാണ് രാജമലയിലെ വിനോദസഞ്ചാര പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചത്. പ്രജനന കാലം കഴിഞ്ഞതോടെ പാർക്ക് വീണ്ടും സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഇന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടാകുമെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞവര്‍ഷം 74 വരയാട്ടിന്‍ കുട്ടികളാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ പിറന്നത്. ഈ വര്‍ഷത്തെ കണക്കെടുപ്പ് നടന്നുവരുന്നതേയുള്ളു. ഇതുവരെ 93 വരയാടിന് കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്ക് സ്ഥിതീകരിക്കാറായില്ല.
https://www.facebook.com/Malayalivartha