മാട്ടുപ്പെട്ടിയിലെ കൗബോയ് പാര്‍ക്ക്
മാട്ടുപ്പെട്ടി ഡാമിന്റെ തീരത്തായാണ് കൗബോയ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള കേരളാ ഹൈഡല്‍ ടൂറിസത്തിന്റെയും ഫണ്‍ ഫാക്ടറി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ കൗബോയ് പാര്‍ക്ക് യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്. മാട്ടുപ്പെട്ടിയിലെ സണ്‍മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ ഡാമിന്റെ മുഴുവന്‍ സൌന്ദര്യവും ആസ്വദിക്കാവുന്ന വിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെ പാര്‍ക്കിന്റെ രൂപകല്‍പ്പന.
13 സ്‌പെഷ്യല്‍ ഇഫെക്ടുകളുള്ള 12ഡി തിയറ്റര്‍, 100 മീറ്റര്‍ സിപ് ഡ്രൈവോടുകൂടിയ അഡ്വഞ്ചര്‍ സോണ്‍, കുട്ടികളുടെ മള്‍ട്ടിപ്‌ളേ ഏരിയ, ക്രിക്കറ്റ് സിമുലേറ്റര്‍, പെഡല്‍ കാറുകള്‍, പോണി റൈഡ്, ഹാപ്പി കാര്‍, ക്‌ളൈമ്പിങ് വാള്‍, ആധുനിക സൗകര്യങ്ങളുള്ള ആര്‍ച്ചറി, ഷൂട്ടിങ് റേഞ്ച്, സ്പാനിഷ് ബുള്‍, ഫ്‌ളവര്‍ ഗാര്‍ഡന്‍, പത്തിലേറെ കാര്‍ണിവല്‍ ഗെയിംസ് എന്നിവയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നിരവധി വിനോദോപാധികള്‍ ഒരുക്കിയിരിക്കുന്നു.
5ഏക്കറോളമുള്ള കെഎസ്ഇബിയുടെ സണ്‍ മൂണ്‍ വാലി പാര്‍ക്കില്‍ ബോട്ടിങ് സെന്ററിനടുത്താണ് കൌബോയ് പാര്‍ക്ക്. മൂന്നാറും മാട്ടുപ്പെട്ടിയും കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനപ്പുറം മറ്റൊരു വിനോദകേന്ദ്രം കൂടിയാണിത്. പാര്‍ക്കിങ് സൗകര്യം, ആധുനിക റസ്‌റ്റോറന്റ് തുടങ്ങിയവയും ഇവിടെയുണ്ട്. മൂന്നാര്‍ ടൗണില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രമാണ് പാര്‍ക്കിലേക്കുള്ള ദൂരം.
https://www.facebook.com/Malayalivartha