കടമറ്റത്തച്ചൻ പാതാളത്തിലേക്ക് പോയ 'പോയേടം' കിണർ
മധുര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂവാറ്റുപുഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം.കടമറ്റം പള്ളിയുടെ അരികിലുള്ള ഒരു കിണാറാണ് പോയേടം . കടമറ്റത്ത് കത്തനാർ ഈ കിണറിലൂടെ പാതളത്തിലേക്ക് പോയാണ് മന്ത്ര പഠനം നടത്തിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കത്തനാർ പോയ വഴി എന്നർത്ഥത്തിൽ ഈ കിണർ 'പോയേടം' എന്നറിയപ്പെടാൻ തുടങ്ങി.
നിനേവേയിൽ നിന്ന് ക്രിസ്തുവിന്റെ സന്ദേശവുമായി വന്ന മാർ സാബോ എന്ന ക്രിസ്ത്യൻ പുരോഹിതൻ ആണ് ഈ പള്ളി സ്ഥാപിച്ചതെന്നാണ് പറയപ്പെടുന്നത്. അതിന് പിന്നിൽ ഒരു ഐതിഹ്യവും പ്രചരിക്കുന്നുണ്ട്.
ഒരിക്കൽ മാർ സാബോ കടമുറ്റത്തെ പരിസരങ്ങളിലൂടെ നടക്കുകകായിരുന്നു. ക്ഷീണിച്ച് അവശനായ അദ്ദേഹം തന്റെ വിശപ്പ് മാറ്റാൻ എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ച് സമീപത്തെ ഒരു വീട്ടിൽ കയറി. ഒരു ദരിദ്ര സ്ത്രീയുടെ വീടായിരുന്നു അത്. ഒരു മണി അരി മാത്രമായിരിന്നു അവിടെയുണ്ടായിരുന്നത്. വെള്ളം തിളപ്പിച്ച് ഒരു മണി അരി കലത്തിൽ ഇടാൻ അദ്ദേഹം പറഞ്ഞു. അരി വെന്തപ്പോൾ അത്ഭുതം സംഭവിച്ചു, കലം നിറയെ ചോറ്.
ആ സ്ത്രീ ഈ അത്ഭുതകാര്യം അവിടുത്തെ ഭൂപ്രഭു ആയ കർത്തയെ അറിയിച്ചു. കർത്തയെ സന്ദർശിച്ച പുരോഹിതൻ രോഗബാധിതയായ, കർത്തയുടെ മകളെ അസുഖം ഭേദമാക്കി. ഇതിൽ സന്തുഷ്ടനായ കർത്ത പുരോഹിതന് പള്ളി നിർമ്മിക്കാൻ സ്ഥലം നൽകി. ആ സ്ഥലത്താണ് കടമറ്റം പള്ളി സ്ഥിതി ചെയ്യുന്നതെന്നാണ് ഐതിഹ്യം.
മാർ സാബോ എടുത്ത് വളർത്തിയ അനാഥനായ ബാലനായിരുന്നു കടമറ്റത്ത് കത്തനാർ. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലാണ് കടമറ്റത്ത് കത്താനാരേക്കുറിച്ച് ഐതിഹ്യമുള്ളത്
കടമുറ്റം പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള നസ്രാണി കുരിശ് എന്നും അറിയപ്പെടുന്ന പ്രശസ്തമായ പേർഷ്യൻ കുരിശിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നു പറയപ്പെടുന്നു
https://www.facebook.com/Malayalivartha