Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർണ വൈവിധ്യം വാരിച്ചൊരിഞ്ഞ് പൈതൽ മല

09 MAY 2017 10:33 AM IST
മലയാളി വാര്‍ത്ത

ടൂറിസം മേഖലയിൽ ഇന്ന് ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് പൈതല്മല. ഒരേസമയം വനയാത്രയുടെ ഹരവും മഞ്ഞുപുതച്ച മലനിരകളുടെ തണുത്തുറഞ്ഞ മനോഹാരിതയും ഒരുമിച്ച് ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. അടിവാരത്തിൽനിന്ന് വനത്തിലൂടെ മലമുകളിലെത്തിയാൽ കേരളവും കർണാടകയും ഒരേ കണ്ണിൽ കാണാം എന്നതും സഞ്ചാരികളെ ഇങ്ങോട്ടേക്കു ആകർഷിക്കാൻ കാരണമാകുന്നു.
ഇലകളിൽ വർണ്ണവൈവിധ്യം വാരിച്ചൊരിഞ്ഞ് നിൽക്കുന്ന മരങ്ങൾ, നിറക്കൂട്ടുകൾ വാരി വിതറിയ പോലെ കുറ്റിച്ചെടികൾ, പക്ഷികളുടെ കളകളാരവം ഇതെല്ലം തന്നെ പൈതല്മലയെ കൂടുതൽ സുന്ദരിയാക്കുന്നു. വൈതൽമലയെന്നായിരുന്നു ആദ്യപേര്. നാട്ടുകാരും വിനോദസഞ്ചാരികളും കുടി ഓമനിച്ചോമനിച്ചു പൈതൽമലയായി മാറിയതാണ്. വിവിധയിനം സസ്യ-ജന്തു ജാലകങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് പൈതൽമല. 300 ഏക്കറോളം പരന്നുകിടക്കുന്ന ഈ മലനിരകൾ കേരളത്തിൽ ഒരു ഊട്ടിയാണു വിനോദസഞ്ചാരികൾക്കായി സമ്മാനിക്കുന്നത്.


ഡിസംബറിൽ താപനില 10 ഡിഗ്രി സെൽഷ്യസിനോട് അടുക്കും. മഴക്കാലത്തും പൈതല്മലയുടെ മുകളിൽ മഴ പെയ്യുന്നത് കാണാൻ ധാരാളം സഞ്ചാരികൾ എത്താറുണ്ട്. പൈതലിൽ ചെറിയ തടാകങ്ങൾ ഉണ്ട്. മഴക്കാലങ്ങളിൽ നിറയെ വെളളമുണ്ടാകുന്ന ഇവിടെയാണ് കാട്ടാനകൾ ഉൾപ്പെടെയുളള വന്യമൃഗങ്ങൾ വെള്ളം കുടിയ്ക്കാനെത്തുന്നത്. സമുദ്രനിര പ്പിൽനിന്നും 4500 അടി ഉയരത്തിൽ നീണ്ടുനിവർന്നു നിൽക്കുകയാണ് പൈതൽമല.
സാഹസിക യാത്രയുടെ ഹരം നുകർന്നുകൊണ്ടുള്ള കുളിരുന്നൊരു വനയാത്ര അതാണ് പൈതൽ മലയിലേക്കുള്ള യാത്ര. ഈ യാത്രയിൽ എപ്പോൾ വേണമെങ്കിലും കാട്ടാനകളെ പ്രതീക്ഷിക്കാം. സാധാരണ പകൽ സമയങ്ങളിൽ അന ഇറങ്ങാറില്ലെന്നാണ് സ്ഥലവാസികൾ പറയുന്നത്. ട്രെക്കിങ്ങിന്റെ എല്ലാ സാഹസികതയും ആവാഹിച്ചുള്ള നടത്തം എന്നാൽ മലയിൽ എത്തിയാലോ അതുവരെ അനുഭവിച്ചതൊന്നും ഒന്നുമല്ല എന്ന് തോന്നിപ്പോകും.


ഏറ്റവും ഉയരമുള്ള കുന്നിന്റെ നെറുകയിൽ വാച്ച് ടവർ. ടവറിനു മുകളിൽ കയറിയാൽ കേരളവും കർണാടകയും ഒരേ കണ്ണിൽ ദർശിക്കാൻ കഴിയും. കണ്ണൂർ ജില്ലയുടെ ഏതാണ്ടു പകുതിഭാഗവും കണ്ണിൽപ്പെടും ഇവിടെ നിന്നാൽ. വയനാടൻ മലനിരകളുടെ വിദൂര ദൃശ്യവും സാധ്യമാകാറുണ്ട്. ഇവിടെ ഒരു വേനലിലും വറ്റാത്ത ഒരു കുളം ഉണ്ട്. മണിക്കിണർ എന്നാണിത് അറിയപ്പെടുന്നത്. ഇത് പണ്ടെങ്ങോ വിഭൂതിയിലാണ്ടുപോയ ഒരു ചരിത്രശേഷിപ്പാണെന്നു കരുതാം. പക്ഷികളുടെയും പറവകളുടെയും അപൂർവയിനം സസ്യങ്ങളുടെയും വലിയൊരു കലവറ തന്നെയുണ്ട് ഈ മലനിരകളിൽ.


ജൈവ- ഔഷധ വൈവിധ്യങ്ങളാല്‍ സമ്പുഷ്ടമാണ് പൈതല്‍മല. അപൂര്‍വയിനം ചിത്രശലഭങ്ങള്‍, വൈവിധ്യമാര്‍ന്ന തുമ്പികള്‍, നിശാശലഭങ്ങള്‍, ഞാവല്‍, തേക്ക്, ദന്തപ്പാല, ഇരുമ്പകം ഇതിനു പുറമെ ഒറ്റമൂലി ഇനത്തില്‍പ്പെട്ട ചുറ്റോളം, പാമ്പ് വിഷത്തിനുള്ള മരുന്ന് എന്നിവയെല്ലാം ഇവിടെ സുലഭം. കേരളത്തില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന വേഴാമ്പല്‍ മുതല്‍ ഒട്ടുമിക്ക പക്ഷികളുടേയും ആവാസകേന്ദ്രം കൂടിയാണു പൈതല്‍മല. കാലന്‍കോഴി, വെള്ള ചെമ്പോത്ത്, ആന, പുലി, കലമാന്‍, കാട്ടുപന്നി, കാട്ടുപോത്ത്, പുള്ളിമാന്‍, ഉഗ്രസര്‍പ്പങ്ങള്‍, കുരങ്ങ് തുടങ്ങി മിക്ക ജീവജാലങ്ങളും പൈതലിന്‍റെ മടിത്തട്ടില്‍ വിശ്രമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (6 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (14 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (24 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (31 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (35 minutes ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (39 minutes ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (40 minutes ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (57 minutes ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (1 hour ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (2 hours ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (2 hours ago)

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം.... വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്  (2 hours ago)

Malayali Vartha Recommends