നിലമ്പൂരിനെ പുളകിതയാക്കുന്ന വെള്ളച്ചാട്ടങ്ങള്‍
മലയോര ടൂറിസം കേന്ദ്രമാണ് നിലമ്പൂര്‍. പ്രധാനമായും മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. നിലമ്പൂരിന് കിഴക്ക് ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങളും കരുളായി-പെരിന്തല്‍മണ്ണ റൂട്ടിലെ കരുവാരക്കുണ്ട് കേരളാകുണ്ട് വെള്ളച്ചാട്ടവുമാണ് അവ. നിലമ്പൂരില്‍ അതിരാവിലെ എത്തുന്നവര്‍ക്ക് ഈ മൂന്ന് വെള്ളച്ചാട്ടങ്ങളും കണ്ട് മടങ്ങാനാകും. ലോകപ്രശസ്ത തേക്ക് മ്യൂസിയം നിലമ്പൂരാണ്. ഇവിടെ വിവിധ തരം തേക്കുകളുടെ പ്രദര്‍ശനങ്ങള്‍ കാണാവുന്നതാണ്. ജില്ലയിലെ പ്രധാന ജലടൂറിസം പ്രോജക്ടുകളാണ് നിലമ്പൂരിലെ ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങള്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജാവും സംഘവും ഉപയോഗിച്ചിരുന്ന ഗുഹകളടക്കം ഇന്നും നിലമ്പൂര്‍ കാടുകളിൽ അവശേഷിക്കുന്നുണ്ട്.
ആഢ്യൻപാറ വെള്ളച്ചാട്ടം
നിത്യഹരിത വനങ്ങളിൽ നിന്നും ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളിൽ നിന്നും ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. ആഡ്യൻ പാറയും പരിസരപ്രദേശങ്ങളും ഇടതൂർന്നതും നയനമനോഹരവുമായ കാടിനാൽ സമ്പന്നവും വിനോദയാത്രയ്ക്കും അനുയോജ്യമാണ്.
വൈവിധ്യമാർന്ന നിരവധി ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ പാറക്കെട്ടുകളിലൂടെ സഞ്ചരിക്കുവാനും സൗകര്യമുണ്ട്.
കോഴിപ്പാറ വെള്ളച്ചാട്ടം
കക്കാടംപൊയിലിലാണ് കോഴിപ്പാറ വെള്ളച്ചാട്ടം. ഇത് കോഴിക്കോട് ജില്ലയില്‍ ആണെങ്കിലും മലപ്പുറം ജില്ലയില്‍പെട്ട നിലമ്പൂരിന് സമീപം ആണ് സ്ഥിതിചെയ്യുന്നത്. പല പല തട്ടുകളായി ആഴത്തിലും പരന്നുമൊക്കെയാണ് കോഴിപ്പാറ വെള്ളച്ചാട്ടത്തിന്റെ കിടപ്പ്. ഹില്‍സ്റ്റേഷന്‍ കുടി ആണിവിടം. അതുകൊണ്ടു തന്നെ സഞ്ചാരികൾക്കു പ്രകൃതി ഒരുക്കിയ മനോഹര ദൃശ്യങ്ങൾ ആവോളം നുകരാം. അധികം വികസനം ചെന്നെത്തിയിട്ടില്ലാത്ത കുടിയേറ്റ കര്‍ഷകഗ്രാമമാണ് കക്കാടംപൊയില്‍. ചാലിയാര്‍, ഇരുവഴിഞ്ഞിപ്പുഴ തുടങ്ങിയ നദികളുടെ ഉത്ഭവമേഖലയാണ് ഇവിടം. പ്രധാനമായും എസ്റ്റേറ്റുകളും തോട്ടങ്ങളും ആണ് ഇവിടെയുള്ളത്. ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. നിലമ്പൂരില്‍നിന്ന് കക്കാടംപൊയില്‍ വഴി കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് സര്‍വീസ് നടത്തുന്നുണ്ട്. കുത്തനെയുള്ള കയറ്റങ്ങളും കൊടുംവളവുകളും ഉള്ള റോഡിലൂടെയുള്ള ഡ്രൈവിങ്ങു് സഞ്ചാരികൾക്കു വളരെയധികം ഹരം പകരുന്നതാണ്. ജൂലൈ, അഗ്സ്റ്റു മാസങ്ങളില്‍ ആണ് കൂടുതല്‍ ഭംഗി കാടുകള്‍ നല്ല ഇരുണ്ട പച്ചകളറിലാകും.
കരുവാരക്കുണ്ട് വെള്ളച്ചാട്ടം
കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലാണ് കരുവാരകുണ്ട് എന്ന ഗ്രാമം. ഒരു മലയോര പ്രദേശമായ ഇവിടെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം മലപ്പുറം- പാലക്കാട് ജില്ലകളുടെ അതിര്ത്തികൂടിയാണ്. സമുദ്രനിരപ്പില്‍നിന്ന് 1200 അടി ഉയരത്തിൽ ആണ് ഈ വെള്ളച്ചാട്ടം കാണപ്പെടുന്നത്. കൂമ്പന്‍ മലവാരത്തില്‍നിന്ന് ഉദ്ഭവിക്കുന്ന നീര്‍ച്ചോലകള്‍ സംഗമിച്ചാണ് കല്‍ക്കുണ്ട് വെള്ളച്ചാട്ടമാവുന്നത്. സൈലന്റ് വാലി മേഖലയോട് അടുത്തുള്ള പ്രദേശമായതിനാല്‍ എല്ലായ്‌പ്പോഴും മഞ്ഞുപെയ്യുന്ന കാലാവസ്ഥയാണ് ഇവിടെ. രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെയെത്തുന്ന പൂമ്പാറ്റകളുടെ കൂട്ടവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
https://www.facebook.com/Malayalivartha