പറശ്ശിനിക്കടവിൽ പോകാം സ്‌നേക്ക് പാര്‍ക്ക് കാണാം; വംശനാശം നേരിടുന്ന പാമ്പുകളെ അടുത്തറിയാം
കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര സ്ഥലമാണ് പറശ്ശിനിക്കടവ്. വളപട്ടണം പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പറശ്ശിനിക്കടവിലെ സ്നേക്ക് പാർക്ക് വളരെ പ്രശസ്തമാണ്. പാമ്പിനെകൂടാതെ വിവിധതരം മത്സ്യങ്ങളും പറവകളും മൃഗങ്ങളും ഉള്‍പ്പെടുത്തി ഒരു മിനി മൃഗശാലയായിമാറിയ സ്‌നെയ്ക്ക് പാര്‍ക്കില്‍ സഞ്ചാരികളുടെ തിരക്ക് കൂടിവരികയാണ്. വംശനാശത്തിനടുത്തു നിൽക്കുന്ന പല ഉരഗ വർഗ്ഗങ്ങളുടെയും സംരക്ഷണത്തിലും വളർച്ചയിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു.
കണ്ണൂര്‍ജില്ലയിലെ വിനോദസഞ്ചാരികളും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രദര്‍ശനത്തിനായെത്തുന്നവരുമാണ് പ്രധാനമായും പറശ്ശിനിക്കടവ് സ്‌നേക്ക്പാര്‍ക്കിലേക്കെത്തുന്നവരില്‍ ഭൂരിഭാഗവും. 150 ഓളം വിവിധ തരം പാമ്പുകൾ ഈ പാർക്കിൽ ഉണ്ട്. കണ്ണട മൂർഖൻ, രാജവെമ്പാല, മണ്ഡലി (റസ്സത്സ് വൈപ്പർ), ക്രെയിറ്റ്, പിറ്റ് വൈപ്പർ തുടങ്ങിയവ ഈ പാർക്കിലുണ്ട്. രാജവെമ്പാലകള്‍ക്കായി ഇവിടെ ശീതീകരിച്ച കൂടുകള്‍ ഒരുക്കിയിരിക്കുന്നു. മറൈന്‍ അക്വേറിയം എന്നപേരില്‍ ഒരു മത്സ്യപ്രദര്‍ശനകേന്ദ്രവും പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിഷമില്ലാത്ത പാമ്പുകളുടെ ഒരു വലിയ ശേഖരവും പല മലമ്പാമ്പുകളും ഈ പാർക്കിൽ ഉണ്ട്. പാമ്പുകളിൽ നിന്ന് വിഷം എടുക്കുന്നതിനായി ഒരു ഗവേഷണ പരീക്ഷണശാല സ്ഥാപിക്കുവാനുള്ള പദ്ധതി പുരോഗമിക്കുന്നു. പാമ്പുകളെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാൻ ഓരോ മണിക്കൂർ ഇടവിട്ട് പ്രദർശനക്ലാസുകളും നടത്താറുണ്ട്. പാമ്പുകള്‍ക്കു പുറമേ, കുരങ്ങ്, മുള്ളന്‍പന്നി, കാട്ടുപൂച്ച, കുറുനരി, ഉടുമ്പ്, മുതല, തുടങ്ങിയ ജീവികളെയും വെള്ളിമൂങ്ങ, ഗിനിക്കോഴി, എമു, പരുന്ത്, മയില്‍ തുടങ്ങിയ പക്ഷികളെയും ഇവിടെ വളര്‍ത്തിവരുന്നു. ഇതുകൊണ്ടാണ് മിനി മൃഗശാല എന്ന പേരിലും പാമ്പുവളര്‍ത്തല്‍കേന്ദ്രം അറിയപ്പെടുന്നത്.
കണ്ണൂര്‍ നഗരത്തില്‍നിന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള പാതയില്‍ 16 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സ്‌നേക്ക് പാര്‍ക്കില്‍നിന്നും ക്ഷേത്രത്തിലേക്കുള്ള നാല് കിലോമീറ്ററോളം വരുന്ന പാതയില്‍തന്നെയാണ് പ്രസിദ്ധമായ വിസ്മയ വാട്ടര്‍തീംപാര്‍ക്കുമുള്ളത്. സഹകരണ സ്ഥാപനമായ മലബാർ ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ കീഴിലാണ് ഈ പാർക്ക് പ്രവർത്തിക്കുന്നത്.
കേരളത്തിൽ ഇത്തരത്തിൽ വേറേ ഒരു സ്നേക്ക് പാർക്കില്ല. രാവിലെ 9.30 മുതൽ വൈകുന്നേരം 5.൩൦ വരേയാണ് സ്നേക്ക് പാർക്കിലെ പ്രവേശന സമയം.
കേരളത്തിന്റെ കൈലാസം എന്നറിയപ്പെടുന്ന വടേശ്വരവും പാമ്പുരുത്തിയുമാണ് പാപ്പിനശ്ശേരിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.
പറശ്ശിനിക്കടവ് സന്ദർശിക്കുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കണ്ണൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപ്പട്ടണം പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളപട്ടണം പുഴയിലൂടെ ബോട്ട് സാവാരിക്കും സന്ദർശകർക്ക് അവസരമുണ്ട്.
https://www.facebook.com/Malayalivartha