കേരളത്തില്‍ സൂര്യോദയം കാണാന്‍ പറ്റിയ അഞ്ച് സ്ഥലങ്ങള്‍
ഉദിച്ചുയരുന്ന സുര്യനെ കാണാൻ പറ്റിയാൽ അതിലും മനോഹരമായ മറ്റൊരു കാഴ്ച ഇല്ലെന്നു തന്നെ പറയാം. മലകള്‍ക്കിടയില്‍ നിന്ന് മെല്ലെ ഉയര്‍ന്നു വരുമ്പോള്‍ പ്രത്യേക രസമാണ് കാണാന്‍. ആരെയും ആകർഷിക്കുന്ന ഒന്നാണ് സുരോദയം. സൂര്യന്റെ ആദ്യ കിരണങ്ങള്‍ മുഖത്തു പതിക്കുമ്പോഴുണ്ടാകുന്ന സന്തോഷം പറയുകയും വേണ്ട. കേരളത്തിൽ സൂര്യോദയം കാണാൻ പറ്റിയ സ്ഥലങ്ങൾ ഏതൊക്കെ എന്ന് നമുക്ക് നോക്കാം.
1. മൂന്നാര്‍ ടോപ് സ്റ്റേഷന്‍
കേരളത്തില്‍ ഏറ്റവും നന്നായി സൂര്യോദയം കാണാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍ ടോപ് സ്റ്റേഷന്‍. മലകള്‍ക്കിടയിലൂടെ സൂര്യന്റെ വെള്ളിവെളിച്ചം അരിച്ചിറങ്ങി മുഖത്ത് പതിക്കുന്നത് ഒരിക്കല്‍ അനുഭവിച്ചാല്‍ മറക്കാനാവില്ല. തണുത്ത കാലാവസ്ഥയില്‍ ചെറുതായി വീശുന്ന തണുത്ത കാറ്റില്‍ ടോപ് സ്റ്റേഷനിലെ വ്യൂ പോയിന്റില്‍ നിന്നാണ് ഈ കാഴ്ച കാണേണ്ടത്.
2. കൊളക്കുമല
സൂര്യോദയത്തിനു എത്രത്തോളം ഭംഗിയുണ്ടെന്ന് അറിയണമെങ്കില്‍ കൊളക്കുമലയില്‍ തന്നെ പോകണം. ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കൊളക്കുമല സഞ്ചാരികളുടെ സ്ഥിരം കേന്ദ്രമാണ്. ഒരു വശത്ത് ഉദിച്ചുയരുന്ന സൂര്യനും അതിന്റെ വെളിച്ചത്തില്‍ വെട്ടിത്തിളങ്ങുന്ന ഭൂമിയുമാണ് ഏറ്റവും ഉയരത്തിലുള്ള ടീപ്ലാന്റേഷനായ കൊളക്കുമലയിലെ പ്രത്യേകത.
3. ആലപ്പുഴ ബീച്ച്
നീണ്ടു കിടക്കുന്ന ആലപ്പുഴ കടല്‍പ്പാലത്തിന്റെ അങ്ങേയറ്റത്ത് സൂര്യന്‍ തെളിയുന്ന കാഴ്ച മനോഹരമാണ്. ആരെയും ആകർഷിക്കാൻ പോന്ന ഒന്നാണത്.
4. ഫോര്‍ട്ട്‌കൊച്ചി
നിരനിരയായി കിടക്കുന്ന ചീനവലകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്ന കാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലേത്. ഒരു പക്ഷെ ഇത്കൊണ്ടാവും പണ്ടുള്ളവർ പറഞ്ഞത് കൊച്ചി കണ്ടാൽ അച്ചി വേണ്ടായെന്നു കാരണം കണ്ണെടുക്കാൻ തോന്നാത്തവിധം സുന്ദരമാണല്ലോ ഈ കാഴ്ച.
5. പയ്യാമ്പലം ബീച്ച്
ശാന്തമായ കടലിന്റെ പശ്ചാത്തലത്തില്‍ ചക്രവാളത്തില്‍ നിന്നുദിച്ചുവരുന്ന കാഴ്ചയാണ് കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കാത്തിരിക്കുന്നത്. ഈ കടൽത്തീരം പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ടതാണ്. മനോഹരമായ സായന്തനക്കാഴ്ചകളാസ്വദിക്കാനും നിരവധി പേര്‍ ഇവിടെയെത്തുന്നു.
https://www.facebook.com/Malayalivartha