ഇടുക്കിയിലെ കുയിൽമല കയറാം
ഇടുക്കി ജില്ലയിലെ പൈനാവിലുള്ള കുയിലിമല വ്യൂ പോയിന്റിനെ കുറിച്ചു കേട്ടിട്ടുണ്ടോ? നമുക്ക് അവിടെക്കൊരു ട്രിപ്പ് പോയാലോ? ഇടുക്കി ജില്ലയുടെ ആസ്ഥാനമാണ് പൈനാവ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് , ഇടുക്കി അണക്കെട്ട് എന്നിവ പൈനാവിനടുത്തായി സ്ഥിതി ചെയ്യുന്നു. നല്ലൊരു വാണിജ്യ കേന്ദ്രം കൂടിയാണ് പൈനാവ്. പ്രകൃതി ദൃശ്യങ്ങള്‍ക്ക് പേര്‌കേട്ടതാണ് ഈ പ്രദേശം. നിത്യഹരിത നിബിഢ വനങ്ങള്‍ ഈ ചെറുപട്ടണത്തിന്റെ മാറ്റ് കൂട്ടുന്നു.
മഴക്കാലത്തിന് ശേഷമുള്ള സെപ്തംബര്‍ ജനുവരി സീസണാണ് പൈനാവ് സന്ദര്‍ശിക്കാന്‍ ഉചിതമായ സമയം. കുണ്ടും കുഴിയും കല്ലും നിറഞ്ഞ പാത കണ്ടെത്തി അഞ്ഞൂറോളം മീറ്റർ സഞ്ചരിച്ച് വേണം ലക്ഷ്യസ്ഥാനത്ത് എത്തിചേരാൻ. വിശാലമായ ഒരു പാറയുടെ അരികെ വഴി അവസാനിക്കുന്നു. ഫോട്ടോസെഷനു പറ്റിയ സ്ഥലം കൂടിയാണിത്.
വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണം, ക്രിസ്മസ് എന്നീ സന്ദർഭങ്ങളീൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്.
വളരെ മനോഹരമായ വ്യു പോയിന്റ് തന്നെയാണ് കുയിലിമല. അടുത്തു തന്നെ ഭീമാകാരനായ ഒരു പാറ പർവ്വതം, ചൂറ്റും മറ്റൊരുപാട് മല നിരകൾ, മനോഹരമായ താഴ്വാര കാഴ്ചകൾ, ചെറുത്തോണി ജലസംഭരണിയുടെ ദൂര കാഴ്ച, പിന്നെ ഇടുക്കിയുടെ സ്വന്തം നനുത്ത കാറ്റും. ഇവയെല്ലാം കൂടി ഒരു കൊച്ചു സുന്ദരിയാക്കുന്നു ഈ കുയിലിനെ.
https://www.facebook.com/Malayalivartha