മുന്നാറിൽ പോകാം മധുവിധു ആഘോഷിക്കാം
പ്രണയത്തിനു യോജിച്ച മികച്ച വിനോദ സഞ്ചാരകേന്ദ്രത്തിനുള്ള ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ഇന്ത്യ ട്രാവല്‍ അവാര്‍ഡ് 2017 മൂന്നാര്‍ സ്വന്തമാക്കി. പ്രണയിക്കുന്നവരുടെ പറുദീസയായി മാറിയിരിക്കുന്നു മൂന്നാർ.
യാത്രാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികള്‍ തന്നെയാണ് ഇവിടെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളെ തെരഞ്ഞെടുക്കുന്നത്. വിദഗ്ധസമിതി പ്രത്യേകമാനദണ്ഡപ്രകാരം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴി നടത്തിയ വോട്ടെടുപ്പിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. മൂന്നാറിനെ രാജ്യത്തെ ഏറ്റവും മികച്ച ഹണിമൂൺ കേന്ദ്രമാക്കി മാറ്റുന്നത് അവിടത്തെ പ്രകൃതിയും കാലാവസ്ഥയും ചേർന്നാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികൾ ഒരുപോലെ ഇഷ്ടപെടുന്ന ഒരിടമാണ് മൂന്നാർ. സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഹണിമൂൺ കേന്ദ്രമെന്ന് കേരളത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
നവദമ്പതിമാർക്ക് മധുവിധുക്കാലത്തിന്റെ മധുരം നുകരാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ ആണ്. മുന്നാറിലെ ട്രീ ഹൗസിൽ ഒരു രാത്രി തങ്ങാൻ ആഗ്രഹിക്കാത്തവരുണ്ടാവില്ല. നവദമ്പദികൾക് അവരുടെ പ്രണയം കൈമാറാൻ പറ്റിയ സ്ഥലമാണിത്. 20 അടി മുതൽ 60 അടിവരെ ഉയരത്തിലാണ് ട്രീ ഹൗസുകൾ നിർമ്മിക്കാറുള്ളത്.
സമുദ്ര നിരപ്പിൽ നിന്ന് 7900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളുക്കുമലയിലെ തേയിലത്തോട്ട സന്ദർശനമാണ് മൂന്നാറിൽ ഹണിമൂൺ ആഘോഷിക്കാൻ വരുന്ന ദമ്പതികൾക്ക് ആസ്വദിക്കാൻ പറ്റിയ മറ്റൊരിടം. മൂന്നാറിൽ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സൈക്കിളിൽ യാത്ര ചെയ്യാൻ നവദമ്പതിമാർക്ക് അവസരമുണ്ട്. ആനമുടി ഷോല, കുണ്ടള, മറയൂർ, വണ്ടൻമേട് തുടങ്ങിയ സ്ഥലങ്ങൾ സൈക്കിൾ യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളാണ്.
മാട്ടുപ്പെട്ടി ഡാം മറ്റൊരു പ്രധാന ഹോൺമൂൺ പോയിന്റാണ്. ഡാമിനു ചുറ്റും ട്രെക്ക് ചെയ്യാനും ഡാമിൽ ബോട്ട് യാത്ര ചെയ്യാനും സഞ്ചാരികൾക്ക് അവസരമുണ്ട്.
https://www.facebook.com/Malayalivartha