ഗോവ ബീച്ച് ഇവയുടെ മുന്നില്‍ ഒന്നുമല്ല; കാണു കേരത്തിലെ ബീച്ചുകള്‍
കേരത്തിലെ ബീച്ചുകളെ ആര്‍ക്കും ഒരു വിലയും മലയാളികള്‍ക്ക് ഇല്ല . അതുകൊണ്ട് ഗോവ ആണ് മികച്ചത് എന്ന് കരുതി എല്ലാരും അങ്ങോട്ടു പോകുവയാണ് പതിവ്.എന്നാല്‍ അവര്‍ക്ക് തെറ്റി എന്ന് വേണം പറയാന്‍ .തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീണ്ട് നില്‍ക്കുന്ന കേരളത്തിന്റെ തീരപ്രദേശം 550 കിലോമീറ്റര്‍ ആണ്. നീണ്ട് കിടക്കുന്ന തീരപ്രദേശമാണ് കേരളത്തെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. കേരളത്തിലെ ഒരോ ബീച്ചുകള്‍ക്കും ഓരോ കഥകള്‍ പറയാനുണ്ടാവും.
അവിടുത്തെ സംസ്‌കാരങ്ങളും സംസാരരീതികളും വ്യത്യസ്തമാണ്. കേരളത്തിലെ ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമായത് കോവളം ബീച്ചാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സഞ്ചാരികളാണ് ദിവസേന ഈ ബീച്ച് സന്ദര്‍ശിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളമുള്ള െ്രെഡവ് ഇന്‍ ബീച്ച് ആയ മുഴപ്പിലങ്ങാട് ബീച്ചും കേരളത്തിലാണ്. വാസ്‌കോ ഡ ഗാമ കപ്പലിറങ്ങിയ കാപ്പാട് ബീച്ച് കേരളത്തിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള ബീച്ചാണ്. കേരളത്തിലെ പ്രശസ്തമായ 30 ബീച്ചുകള്‍ നമുക്ക് കാണാം.
പയ്യോളി ബീച്ച്, ചെറായി ബീച്ച് , ചാവക്കാട് , മുനക്കല്‍ ,സ്‌നേഹതീരം ,ബേപ്പൂര്‍ തുറമുഖം തുടങ്ങിയ കേരത്തിലെ മുഴുവന്‍ സുന്ദര കടല്‍ത്തീരങ്ങള്‍ കാണാന്‍ ഏതു സഞ്ചാരിയും ഒന്നു പാടുപ്പെടും . എന്നാല്‍ അവയുടെ ഭംഗിക്ക് മുന്നില്‍ ഗോവയിലെ ബീച്ചുകള്‍ ഒന്നുമല്ല എന്ന് അത് കാണുന്നവര്‍ക്ക് സംശയം ഇല്ലാതെ തന്നെ പറയാം
https://www.facebook.com/Malayalivartha