സൈരന്ധ്രിയിൽ പോകാം കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം കാണാം
കാടും കാട്ടാറും നീർച്ചോലകളും എല്ലാം മനസിനും ശരീരത്തിനും ഒരുപോലെ കുളിരണിയിക്കുന്നവയാണ്. കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം (വിര്‍ജിന്‍ വാലി) എന്ന് കേട്ടിട്ടുണ്ടോ? പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സൈലന്റ് വാലിയിലൂടെ ഒഴുകിയെത്തുന്ന കുന്തിപ്പുഴയുടെ ഭാഗമാണ് ഈ വെള്ളച്ചാട്ടം. മണ്ണാർക്കാട് ടൗൺ എത്തുന്നതിന് മുമ്പ് ‘കല്ല്യാണക്കാപ്പ്’ എന്ന കവലയില്‍നിന്ന് ചെറിയൊരു റോഡിലേക്ക് പ്രവേശിച്ചുവേണം പോകാന്‍. ഏത് കാലാവസ്ഥയിലും പോകാൻ പറ്റിയ ഒരിടമാണിത്. ഗ്രാമത്തിന്റെ വിശുദ്ധി നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ മൈലാമ്പാടം എന്ന ഉള്‍നാടന്‍ കവലയില്‍നിന്ന് അല്‍പം കൂടി സഞ്ചരിച്ചാല്‍ കുരുത്തിച്ചാലിലെത്താം.
വലുതും ചെറുതുമായി ഉരുണ്ടു കിടക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനു സമീപമെത്താൻ. മുനുഷ്യസ്പർശനമേൽക്കാത്ത ശുദ്ധമായ വെള്ളം ആണെന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. മരം കോച്ചുന്ന തണുപ്പാണ് ഇൗ വെള്ളത്തിെൻറ പ്രത്യേകത. ചൂടിനെ പ്രതിരോധിക്കാനായി കാട്ടുചോലയിൽ കുളിക്കുകയെന്ന ലക്ഷ്യത്തിലാണ് കൂടുതൽ പേരും ഇവിടെയെത്തുന്നത്.
സൈരന്ധ്രിയെന്ന് വിളിപ്പേരുള്ള സൈലൻറ് വാലി സംരക്ഷിത വനമേഖലയിൽ സ്ഥിതിചെയ്യുന്ന പാത്രക്കടവ് വെള്ളച്ചാട്ടത്തിലൂടെ ഒഴുകിയെത്തുന്നതാണ് ഇൗ ജലാശയം. പശ്ചിമഘട്ടമലനിരയിലെ കീടനാശിനി തൊടാത്ത വൃഷ്ടിപ്രദേശത്തിലൂടെയാണിതിൻെറ പ്രയാണം. ഇൗ വെള്ളത്തിൻെറ തണുപ്പനുഭവിക്കാൻ ധാരാളം സന്ദർശകർ എത്തിച്ചേരുന്ന ഇവിടം പ്രകൃതിഭംഗികൊണ്ടും ശ്രദ്ധേയമാണ്. ഇവിടെ നിന്നും വനത്തിനുള്ളിലൂടെ സഞ്ചരിച്ചാൽ പത്രക്കടവ് വെള്ളച്ചാട്ടത്തിലെത്താം.
അപൂർവയിനം ഒൗഷധസസ്യങ്ങളുടെ കലവറയുമാണ് ഇൗ വനപ്രദേശം. മഴക്കാലത്താണ് കുരുത്തിച്ചാൽ കൂടുതൽ സുന്ദരിയാകുന്നത്. ഒരിക്കൽ വന്നു പോകുന്നവരെ വീണ്ടും വീണ്ടും തന്നിലേക്ക് അടുപ്പിക്കുന്ന കുരുത്തിച്ചാലിന്റെ വശ്യ സൗന്ദര്യം ഒരിക്കലെങ്കിലും ആസ്വദിക്കൂ. ഇല്ലെങ്കിൽ ഒരു പക്ഷെ അതൊരു തീരാനഷ്ടമായേക്കാം.
https://www.facebook.com/Malayalivartha