പെരുന്നാൾ അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലങ്ങൾ
പ്രാര്‍ഥനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും പുണ്യനാളുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഈദുല്‍ ഫിത്ര്‍ വന്നെത്തി. പെരുന്നാൾ ആഘോഷരാവുകളില്‍ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ബന്ധുവീടുകൾ സന്ദർശിക്കുന്നതോടൊപ്പം തന്നെ കുടുംബ സമേതം ഒരു യാത്ര പ്ലാൻ ചെയ്യുന്നവരും ഉണ്ടാകുമല്ലോ. അങ്ങനെ യാത്ര പുറപ്പെടുന്നവർക്കായി ഇതാ ചില സ്ഥലങ്ങൾ. വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ പോയി വരാവുന്ന സ്ഥലങ്ങൾ ഇവിടെ തന്നെയുണ്ട്.
കണ്ണൂർ
കുടുംബത്തോടൊപ്പം ആഘോഷമാക്കാന്‍ ഒരു പകല്‍ മുഴുവന്‍ കയ്യിലുണ്ടെങ്കില്‍ നേരേ കണ്ണൂരിനു പോകാം. കണ്ണൂര്‍ കോട്ടയും അറയ്ക്കല്‍ കൊട്ടാരവും കണ്ട് പയ്യാമ്പലം പാര്‍ക്കില്‍ പോയി അസ്തമയ സൂര്യനെ കണ്ട് മടങ്ങാം.
തലശ്ശേരി
കേക്കിന്റെയും ക്രിക്കറ്റിന്റെയും സര്‍ക്കസ്സിന്റെയും നാട് മാത്രമല്ല ബിരിയാണിയുടെ കൂടി നാടാണ് തലശ്ശേരി. അതുകൊണ്ടു നമുക്ക് ഇത്തവണത്തെ പെരുന്നാൾ നമുക്ക് തലശ്ശേരി ബിരിയാണി കഴിച്ചു ആഘോഷിക്കാം. സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമായ തലശ്ശേരി കടൽപ്പാലം വളരെ പഴക്കം ചെന്ന ഒന്നാണ്. തലശ്ശേരിയുടെ പഴയകാല വാണിജ്യപ്രതാപത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളിലൊന്നാണിത്.
സൂചിപ്പാറ വെള്ളച്ചാട്ടം
കോഴിക്കോടു നിന്നും ചുരം കയറി കല്‍പ്പറ്റ വഴി നേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ പോകാം. പ്രകൃതിയുടെ സൗന്ദര്യത്തിൽ സ്വയം മറന്നു ആഘോഷിക്കാം. നോമ്പിന്റെ ക്ഷീണം തീർക്കാൻ വെള്ളച്ചാട്ടത്തിൽ ഒരു കുളിയും ആകാം. തിരിച്ച് ചുരമിറങ്ങുമ്പോള്‍ കോഴിക്കോടിന്റെ സ്വന്തം രുചികള്‍ പരീക്ഷിക്കുകയുമാവാം.
പൈതല്‍മല
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും നടുവില്‍കുടിയാന്മലപൊട്ടന്‍പ്ലാവ് വഴി പൈതല്‍ മലയിലെത്താം. ഏത് അവസരത്തിലും കോടമഞ്ഞു പുതച്ചു നിൽക്കുന്ന പൈതൽ മല കുടുംബസമേതം പോകാൻ പറ്റിയ നല്ലൊരു സ്ഥലമാണ്. മനസും ശരീരവും നമുക് കുളിർപ്പിക്കാം. സമുദ്രനിരപ്പില്‍ നിന്നും 4500 അടി ഉയരത്തിലാണ് പൈതല്‍മല നിലകൊള്ളുന്നത്.
കൊളക്കുമല
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടമുള്ള കൊളക്കുമലയില്‍ പെരുന്നാൾ ആഘോഷിക്കാൻ പോകാം. ശുദ്ധമായ ചായയുടെ സ്വാദ് ആസ്വദിക്കാം. പിന്നെ മീശപ്പുലിമലയിൽ മഞ്ഞുപെയ്യുന്നതും കാണാം.
പെരുവണ്ണാമൂഴി
കോഴിക്കോടു ജില്ലയിലെ പെരുവണ്ണാമൂഴി കുടുംബസമേതം യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ്കാട്ടിലൂടെയുള്ള യാത്രയും അണക്കെട്ടും ചപ്പാത്തു റോഡുമെല്ലാം ഈ യാത്രയെ അവിസ്മണീയമാക്കും.
പരുന്തുംപാറ
യാത്രയിൽ അല്പം സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സ്ഥലം. ഇടുക്കിയില്‍ കാണാവുന്ന മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പരുന്തുംപാറ. ആഴംകാണാത്ത കൊക്കയും കാറ്റും മലകളും പാറക്കൂട്ടവുമൊക്കെ ചേര്‍ന്ന പരുന്തുംപാറ നല്ലൊരു വീക്കെന്‍ഡ് ഡ്രൈവിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ്.
https://www.facebook.com/Malayalivartha