കര്‍ണാടകയിലെ മനോഹരമായ പൂപ്പാടങ്ങള്‍ക്ക് നടുവലൂടെ ഒരു യാത്ര
മുത്തങ്ങവഴി കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കായ ഗുണ്ടല്‍പേട്ടയിലേക്കൊരു യാത്ര സ്വര്‍ഗീയ അനുഭവമാണ്. പ്രത്യേകിച്ച് ജൂലൈ സെപ്‌റ്റംബര്‍ മാസങ്ങള്‍ക്കിടക്ക്. പൂത്തുലഞ്ഞു നില്‍ക്കുന്ന പൂപ്പാടങ്ങള്‍ക്ക് നടുവലൂടെയാണ് 212 ദേശീയപാത കടന്നുപോകുന്നത്. വയനാട്, ബന്ദിപൂര്‍ നവ്യജീവി കാടുകള്‍ പിന്നിട്ടാല്‍ ഗൂണ്ടല്‍പേട്ട താലൂക്കിലെ ഗ്രമമെത്തി. വനമേഖല അവിടെ കഴിയുന്നു. ചെക്ക്‌പോസ്റ്റ് കടന്ന് മുന്നോട്ടു നീങ്ങിത്തുടങ്ങുമ്പോള്‍ തന്നെ അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുന്ന തണുത്ത കാറ്റ് ഇന്ദ്രിയങ്ങളെ ആ വിവരം അറിയിച്ചു കഴിഞ്ഞിരിക്കും. പൂന്തോട്ടങ്ങളില്‍ നിന്നൊപ്പിയെടുത്ത പൂക്കളുടെ ഇളം സുഗന്ധം പരത്തിയാകും ആ തണുത്ത കാറ്റെത്തുക. കാറ്റിലൊളിഞ്ഞിരിക്കുന്ന പൂവാസനയുടെ ഉറവിടം തിരയുന്നതിനു മുമ്പു തന്നെ വിശാലമായ പൂപ്പാടങ്ങള്‍ ദേശീയപാതയ്‌ക്ക് ഇരുവശങ്ങളിലുമായി പ്രത്യക്ഷമായി തുടങ്ങും.
നീലഗിരി മലകളെ തൊട്ടുരുമ്മി കിടക്കുന്ന കുന്നുകളിലേക്ക് നീണ്ടു പരന്നുകിടക്കുന്നതാണ് ഇവിടത്തെ പൂപ്പാടങ്ങള്‍. തട്ടുതട്ടായി കിടക്കുന്ന മലര്‍വാടികളെ വിദൂരത്തില്‍ നിന്നു വീക്ഷിച്ചാല്‍ ഓറഞ്ച്. മഞ്ഞ നിറങ്ങളിലുളള പട്ടുമെത്തകള്‍ നിരത്തി ഇട്ടതുപോലെയാണ് ഓറഞ്ച് ചെണ്ട്, സൂര്യകാന്തി പൂക്കള്‍ പൂത്തു നില്‍ക്കുന്ന കാഴ്‌ചയാണിത്. പര്‍വത നിരകളുടെ മടിത്തട്ടിന് നടുവിലേക്ക് ചെല്ലാനും പൂക്കളുടെ അരുകില്‍ നിന്ന് പടമെടുക്കാനും കൊതിക്കാത്തവരാരുമുണ്ടാകില്ല. ഒരു പൂ കാണുമ്പോഴുണ്ടാകുന്ന സന്തോഷം എത്ര വലുതാണ് എന്നാല്‍ ഒരായിരം പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കാഴ്‌ച പറയേണ്ടതുണ്ടോ. ഏതൊരു കഠിന ഹൃദയനെയും അലിയിപ്പിക്കാന്‍ പൂക്കളോളം മറ്റെന്തിനാണ് ആവുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha