മലപ്പുറത്തെ കോട്ടക്കുന്നിലെ സാഹസിക കാഴ്ചകള്‍
ആകാശത്ത് സൈക്കിള്‍ ചവിട്ടാം, കണ്ണാടിപ്പാതയിലൂടെ നടക്കാം, സോര്‍്ബ് ഫുട്‌ബോള്‍ കളിക്കാം. മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിലാണ് സഞ്ചാരികളെ കാത്ത് ഈ സാഹസികവിനോദങ്ങളെല്ലാം കാത്തിരിക്കുന്നത്.
ബ്രാന്‍ഡ്‌റൂട്ട് കമ്പനിയാണ് വ്യത്യസ്ത വിനോദങ്ങളുമായി പുതിയ പാര്‍ക്ക് തുറന്നത്. 32 അടി ഉയരത്തില്‍ ഒരേസമയം പത്തുപേര്‍ക്ക് സഞ്ചരിക്കാവുന്ന കണ്ണാടിപ്പാലം പുതിയ ഒരു അനുഭവമായിരിക്കും.
അമ്പതടി ഉയരത്തില്‍ റോപ്പിലൂടെ സൈക്കിള്‍ ചവിട്ടി മലപ്പുറം നഗരം മുഴുവന്‍ കാണാം. ഉയരങ്ങളിലേക്ക് സാഹസികമായി ചവിട്ടിക്കയറാന്‍ പതിനെട്ട് തരത്തിലുള്ള വഴിയൊരുക്കിയിട്ടുണ്ട് ഇവിടെ. സാധാരണ ഫുട്‌ബോളിനോടൊപ്പം കാറ്റുനിറച്ച ബോളിനുള്ളില്‍ കയറിയുള്ള സോര്‍ബ് ഫുട്‌ബോളും കളിക്കാം. കൂട്ടിയിടിച്ച് വീണാല്‍പ്പോലും ഒന്നും സംഭവിക്കില്ല.
കൃത്രിമ മതില്‍ കയറ്റത്തിന്റെ മൂന്ന് ഇനങ്ങളുണ്ട് ഇവിടെ. 46 അടി ഉയരത്തിലാണ് മതില്‍ നിര്‍മിച്ചിട്ടുള്ളത്. വേഗവ്യത്യാസമുള്ള സിപ്പ്‌ലൈന്‍ (റോപ്പിലൂടെ സഞ്ചരിക്കാനുള്ള സൗകര്യം)നാലെണ്ണം തയ്യാറാണ്.
നൂറ്റിയമ്പത് രൂപമുതല്‍ ഓരോ റൈഡുകള്‍ക്കും ഈടാക്കും.
https://www.facebook.com/Malayalivartha