കാഴ്ചയുടെ വിരുന്നൊരുക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം
കാലവര്‍ഷം കനിഞ്ഞപ്പോള്‍ വെള്ളച്ചാട്ടത്തിനു ശക്തികൈവന്നതോടെ മഴയെയും അവഗണിച്ച് ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കായി.മഴയൊഴുകിയെത്തിയപ്പോള്‍ മണ്ണീറ മീന്‍മുട്ടി വെള്ളച്ചാട്ടം മനോഹരിയായി.
പാറക്കെട്ടുകളിലൂടെ കൈവഴികള്‍ തീര്‍ത്ത് ഉയരങ്ങളില്‍ നിന്നു പളുങ്കുമണികള്‍ വാരി വിതറിയെത്തുന്നതു സഞ്ചാരികളുടെ മനസ്സിന്റെ ആഴങ്ങളിലേക്കാണ്.
അടവി ഇക്കോ ടൂറിസം പദ്ധതിയുടെ മുണ്ടോംമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തുന്ന സഞ്ചാരികളിലേറെയും മണ്ണീറ വെള്ളച്ചാട്ടവും കണ്ടാണ് മടങ്ങുന്നത്.
കുട്ടവഞ്ചി കേന്ദ്രത്തില്‍ നിന്നു മണ്ണീറ റോഡില്‍ ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. വേനല്‍ക്കാലത്ത് നീരൊഴുക്കു കുറഞ്ഞതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞിരുന്നെങ്കിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെയെത്തി സമയം ചെലവഴിച്ചിരുന്നു.
കരുത്താര്‍ജിച്ച വെള്ളച്ചാട്ടത്തിന്റെ നവ്യാനുഭവം നേരിട്ടറിയാന്‍ അടുത്തിടെയായി ജില്ലയുടെ വിവിധ മേഖലകളില്‍ നിന്നു വിനോദ സഞ്ചാരികള്‍ ഏറെ എത്തുന്നുണ്ട്. അവധി ദിവസങ്ങള്‍ സഞ്ചാരികളുടെ വാഹനങ്ങളെക്കൊണ്ട് സമീപ പ്രദേശങ്ങള്‍ നിറയും.
https://www.facebook.com/Malayalivartha