ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നുന്ന കട്ടിക്കയം അരുവി
കട്ടിക്കയം വെള്ളച്ചാട്ടവും അരുവിയും വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇല്ലിക്കല്‍ കല്ല് കാണാന്‍ പോകുന്ന വിനോദസഞ്ചാരികളില്‍ പലരും അരുവിയില്‍ കുളിക്കാനിറങ്ങുക പതിവാണ്. പാറയിലൂടെ ഒഴുകുന്ന തണുത്തുമരവിച്ച വെള്ളത്തില്‍ കുളിച്ചാല്‍ ഏതു യാത്രാക്ഷീണവും മറക്കുമെന്ന് സഞ്ചാരികള്‍. ഈരാറ്റുപേട്ടയില്‍ നിന്ന് മൂന്നിലവ് വഴി പഴുക്കാക്കാനത്തെത്തി ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ജീപ്പുറോഡിലൂടെ സഞ്ചരിച്ചാല്‍ കട്ടിക്കയം അരുവിയിലെത്താം.
പ്രകൃതിഭംഗി നിറഞ്ഞതുപോലെതന്നെ അപകടം നിറഞ്ഞതുമാണ് കട്ടിക്കയം അരുവിയും വെള്ളച്ചാട്ടവും. 50 അടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം പതിക്കുന്നത്. അരുവിയിലിറങ്ങി വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. വെള്ളച്ചാട്ടത്തിന്റെ താഴെയുള്ള കയം കാണാന്‍ സാധിക്കില്ല. 20 അടിയോളം ആഴമുള്ള കയമാണ് അപകടം വരുത്തുന്നത്. വളരെയധികം വഴുക്കലുള്ള കയത്തിലെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് പതിച്ചാല്‍ രക്ഷപ്പെടുക പ്രയാസമാണ്.
ഈരാറ്റുപേട്ടയുടെ സമീപ സ്ഥലങ്ങളില്‍ ഉള്ള അനേകം വെള്ളച്ചാട്ടങ്ങളില്‍ ഒന്ന്. ഒട്ടും അറിയപ്പെടുന്നില്ലാ എന്നാലും വളരെ മനോഹരമാണ് .ഒരിക്കല്‍ കണ്ടാല്‍ വീണ്ടും കാണാന്‍ ആഗ്രഹിക്കും .
റോഡ് ഇപ്പോള്‍ കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. അല്‍പം സാഹസം ആവശ്യമാണ് യാത്രക്ക് . ഇപ്പോള്‍ റോഡ് പണി നടക്കുന്നതിനാല്‍ താമസം വിനാ പുതിയ റോഡുണ്ടാവും. ഇപ്പോള്‍ വെള്ളച്ചാട്ടത്തിനു അടുത്ത് വരെ ബൈക് എത്തില്ല. കുറച്ച് നടക്കണം.
വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്താണ് നാം എത്തുന്നത്. അവിടെ നിന്നു പടവുകള്‍ ഇറങ്ങി താഴെ എത്താം.കൈവരി തീര്‍ത്ത് കമ്പികള്‍ മുമ്പ് അവിടെ ഉണ്ടയിരുന്നു.കൈവരിയുടെ ബാക്കിയായി സിമന്റ്റ് തുണുകള്‍ ഇപ്പോഴും ഉണ്ട്. ഈ ഇടത്താവളത്തില്‍ നിന്നു താഴെക്കിറങ്ങിയാല്‍ അടുത്ത രണ്ടു വെള്ളച്ചാട്ടം കൂടി കാണാം.അന്തരീക്ഷത്തില്‍ ഈര്‍പ്പം കുടുതല്‍ നില്ലനില്‍ക്കുന്നതിനാല്‍ ഇഴജന്തുകള്‍ കാണാനുള്ള സാധ്യത ഉള്ളതിനാല്‍ ഓരോ ചുവടുകളും കരുതിയിരിക്കുക.
ഏറ്റവും താഴെ നിന്നു നോക്കിയാല്‍ മൂന്നു വലിയ തട്ടുകളില്‍ ചാടി വെള്ളം ചിന്നിച്ചിതറുന്ന അപൂര്‍വ്വ കാഴ്ച കണ്ണില്‍ നിറയും. വഴി : ഈരാറ്റുപേട്ട, മങ്കൊമ്പ്, പഴുക്കകാനം, അധികം വീടുകള്‍ ഉള്ള സ്ഥലമല്ല.
https://www.facebook.com/Malayalivartha