Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം


വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്


സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍


കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു


നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം

ബേക്കല്‍ കോട്ട: ഏഷ്യാ വന്‍കരയിലെ ഒരു പ്രധാന കോട്ട

02 AUGUST 2017 05:08 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് സങ്കേതങ്ങളിലൊന്നാണ് കാസര്‍കോടിന്റെ സ്വന്തം ബേക്കല്‍ കോട്ട. കേരളത്തിലെ വലിയ കോട്ടയും ഏഷ്യാ വന്‍കരയിലെ ഒരു പ്രധാന കോട്ടയും ആണിത്. അറബിക്കടലിന്റെ തിരത്തായി 35 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോട്ട പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ പണികഴിപ്പിച്ചതാണ്. ഈ കോട്ട നിര്‍മ്മിച്ചിരിക്കുന്നത് ചെങ്കല്ലുകൊണ്ടാണ്. 1645-നും 1660-നും ഇടയ്ക്ക് കുംബ്ലയിലെ ബദിന്നൂര്‍ നായക്കന്മാരില്‍പെട്ട ശിവപ്പനായിക് ആണ് ഈ കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.



കോട്ടകളുടെയും നദികളുടെയും കുന്നുകളുടെയും ബീച്ചുകളുടെയും നാടായ കാസര്‍കോടിന്റെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൂടിയാണ് ബേക്കല്‍. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമായ ബേക്കല്‍ കോട്ടയാണ് ഇവിടത്തെ പ്രധാന കാഴ്ച.

കോട്ടയ്ക്കു സമീപം ആഴം കുറഞ്ഞ കടലിന്റെ തീരത്തുള്ള ബീച്ച്, ബേക്കല്‍ ഫോര്‍ട്ട് ബീച്ച് എന്നറിയപ്പെടുന്നു. ബേക്കല്‍ റിസോര്‍ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ബേക്കല്‍ പരിസരത്തെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്.

ബേക്കല്‍ ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ രണ്ട് തെയ്യങ്ങളുടെ ചെങ്കല്‍ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ച ഒരു റോക്ക് ഗാര്‍ഡനും സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബീച്ചില്‍ നട്ടു പിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങളും ബേക്കല്‍ കോട്ടയ്ക്ക് ചാരുത പകരുന്നു. 7000 ചതുരശ്ര മീറ്റര്‍ സ്ഥലത്തെ പാര്‍ക്കിംഗ് ഏരിയയുണ്ട് ബേക്കലില്‍.



കടല്‍തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയവിധം ഒരുക്കിയിരിക്കുന്ന നടപ്പാതയാണ് ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന കാര്യം. അസ്തമയ ശേഷവും സഞ്ചാരികള്‍ക്ക് ദീര്‍ഘ നേരം ബീച്ചില്‍ ചെലവഴിക്കാന്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ അലങ്കാര ദീപങ്ങള്‍ തെളിയിക്കുന്നുണ്ട്. തദ്ദേശീയമായി ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് കടല്‍ കാറ്റേല്‍ക്കാന്‍ ഏറുമാടങ്ങള്‍ പോലുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കായി ബീച്ചില്‍ ടോയ്‌ലറ്റുകളും മുള കൊണ്ടുള്ള മാലിന്യ കൂടകള്‍ ബീച്ചിലെമ്പാടും കാണാം. 14 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി മനോഹരമായ ചില്‍ഡ്രന്‍സ് പാര്‍ക്കും ബേക്കലിലുണ്ട്.



തെയ്യങ്ങളുടെ സീസണിലാണ് ബേക്കലിലേക്ക് സഞ്ചാരം മനോഹരമാകുക. ബേക്കല്‍ പരിസരവാസികളുടെ ആതിഥേയപ്രിയം അനുഭവിച്ചറിയേണ്ട ഒന്നാണ്. പായസമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ ഒരു ഹനുമാന്‍ ക്ഷേത്രവും സമീപത്തായി ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന പഴയ പള്ളിയുമുണ്ട്.

ജലസംഭരണിയേക്കുള്ള നീണ്ട ചവിട്ടുപടികള്‍, തെക്കുഭാഗത്തേക്കു തുറക്കുന്ന തുരങ്കം, യുദ്ധോപകരണങ്ങള്‍ സൂക്ഷിയ്ക്കാനുള്ള ആയുധശാല, നിരീക്ഷണ ഗോപുരത്തിലേക്കുള്ള വീതിയേറിയ നടപ്പാത എന്നീ അസാധാരണ കാഴ്ചകള്‍ ബേക്കല്‍കോട്ടയില്‍ കാണാം. നിരീക്ഷണ ഗോപുരത്തില്‍ നിന്നു നോക്കിയാല്‍ കാഞ്ഞങ്ങാട്, പള്ളിക്കര, ബേക്കല്‍, കൊട്ടിക്കുളം ഉദുമ എന്നീ സ്ഥലങ്ങള്‍ ദൃശ്യമാകും. ശത്രുക്കളുടെ ചെറിയ നീക്കങ്ങള്‍ പോലും ഈ നിരീക്ഷണ ഗോപുരത്തില്‍ നിന്നും കാണാന്‍ കഴിഞ്ഞിരുന്നു.

വളരെയധികം ചരിത്രപ്രാധാന്യമുള്ള ബേക്കല്‍ കോട്ട നിരവധി രാജവംശങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് പതിനായിരത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ളതു തിരുത്തുന്നതിനുമുള്ള നിബന്ധന കടുപ്പിച്ച് ആധാര്‍ അതോറിറ്റി  (1 hour ago)

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സര്‍വിസ് ഇന്ന് മുതല്‍  (1 hour ago)

പ്രവീൺ പ്രണവിന്റെഅമ്മ അറസ്റ്റിലേയ്ക്ക്...?? പണി മണത്തു പിന്നാലെ 6.M വ്യൂസ് വീഡിയോ കളഞ്ഞു..!  (1 hour ago)

പ്രണവും പ്രവീണും ഫ്രോഡുകളെന്ന്...?!HUMAN RIGHT COMMISION ഇടപെട്ടതും പണി പാളി..!  (1 hour ago)

ഒരു വരിപോലും വിടാതെ എല്ലാ സത്യവും അമ്മു കുറിച്ചത് ആ ഡയറിയിൽ..! മൂവർ സംഘത്തിന്റെ പേരടക്കം കൃത്യമായി എഴുതി അമ്മു...! കേസിലെ പ്രധാന തെളിവ് ഇങ്ങനെ  (2 hours ago)

വയനാട് ഉപതെരഞ്ഞെടുപ്പില്‍ ഇതുവരെ എണ്ണിയ എല്ലാ റൗണ്ടിലും പ്രിയങ്കയ്ക്ക് രാഹുലിന് കിട്ടിയതിനേക്കാള്‍ ലീഡ്....ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മുന്നേറ്റം  (2 hours ago)

ഉത്തര്‍പ്രദേശിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് ലീഡ്... തെരഞ്ഞെടുപ്പ് നടന്ന ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിടത്ത് ബിജെപി ലീഡ് ചെയ്യുന്നു  (2 hours ago)

നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 600 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപിയുടെ കുതിപ്പ്...  (3 hours ago)

പാലക്കാട് കടുത്ത പോരാട്ടം....തുടക്കത്തില്‍ ലീഡ് ബിജെപിയ്ക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായി, അഞ്ചാം റൗണ്ടില്‍ സി കൃഷ്ണകുമാര്‍ വീണ്ടും മുന്ന  (3 hours ago)

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (3 hours ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (3 hours ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (3 hours ago)

Malayali Vartha Recommends