കാഴ്ച്ചക്കാരുടെ കണ്ണും മനസും കീഴടക്കുന്നു പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ദേവന്‍മാര്‍ എത്തിയ സ്ഥലമായ ഇലവീഴാപൂഞ്ചിറ
വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഇലവീഴാപൂഞ്ചിറയിലെ മുനിയറഗുഹ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭഗുഹയാണു മുനിയറ ഗുഹ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇതിനു സമീപത്തു നിന്നാല്‍ വലിയ ശക്തിയിലുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേള്‍ക്കാം. പുറമെ നിന്നു നോക്കുമ്പോള്‍ ചെറിയ ഒരു ഗുഹയായി തോന്നുമെങ്കിലും ഇരുപതടി ഉള്ളിലേക്കു കയറിയാല്‍ ഒരാള്‍ക്ക് നിവര്‍ന്നു നടക്കാന്‍ പറ്റുന്ന വലിപ്പമുണ്ട്.
ഗുഹ കാണാന്‍ ദിനംപ്രതി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് വരുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടു കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണ് ഇലവീഴാപൂഞ്ചിറ.
സമുദ്ര നിരപ്പില്‍നിന്ന് 3,200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇലകള്‍ വിഴാറില്ല എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. മൂന്നു മലകളുടെ മധ്യത്തിലുള്ള ഇലവീഴാപൂഞ്ചിറയില്‍ ഒരു മരം പോലുമില്ല.
തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപൂഞ്ചിറ സമ്മാനിക്കുന്നത്.
പാഞ്ചാലിയുടെ നീരാട്ട് കാണാന്‍ ഇടയായ ചില ദേവന്‍മാരുടെ മനസ് ഇളകി. അവര്‍ പാഞ്ചാലിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടരായി. ഇത് മനസിലാക്കി ഇന്ദ്രന്‍ തടാകത്തിനു മറ നിര്‍മിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സൃഷ്ടിച്ചതാണത്രെ തടാകത്തിന് ചുറ്റുമുള്ള മൂന്ന് മലകള്‍ എന്നാണ് ഐതിഹ്യം.
തൊടുപുഴയില്‍നിന്നും കാഞ്ഞാര്‍ കൂവപ്പള്ളി വഴി ഏഴു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാ പൂഞ്ചിറയിലെത്താം. അവിടെനിന്ന് രണ്ടു കിലോമീറ്റര്‍ കുടി മുന്നോട്ടു പോകുമ്പോഴാണ് മുനിയറ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടേക്കുള്ള റോഡില്‍ ഇപ്പോള്‍ പണി നടക്കുന്നതിനാല്‍ വാഹനയാത്ര ദുഷ്‌കരമാണ്. വഴിയുടെ പണി പൂര്‍ത്തിയായാല്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി മാറും പൂഞ്ചിറയും സമീപ പ്രദേശങ്ങളും.
https://www.facebook.com/Malayalivartha