വന്നു കാണൂ നാഷണല്‍ ജോഗ്രഫിക് മാഗസിന്റെ ശ്രദ്ധയില്‍പ്പെട്ട കാക്കത്തുരുത്തിലെ അസ്തമയം
ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ദൃശ്യങ്ങളിലൊന്നായി നാഷണല്‍ ജോഗ്രഫിക് മാഗസിന്‍ തിരഞ്ഞെടുത്തിരിക്കുന്നതില്‍ കേരളത്തില്‍ നിന്ന് കാക്കത്തുരുത്തിലെ അസ്തമയവും.
'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്' എന്ന സ്പഷ്യല്‍ റിപ്പോര്‍ട്ടിലാണ് വൈകുന്നേരം ആറു മണിക്ക് കാണേണ്ട കാഴ്ച കാക്കത്തുരുത്തിലെ മനോഹരമായ അസ്തമയം ആണെന്ന് പറയുന്നത്.
ലോകത്ത് ഒന്നാമത് നില്‍ക്കുന്ന യാത്ര മാഗസീനായ നാഷണല്‍ ജോഗ്രഫിക്കില്‍ ആലപ്പുഴയിലെ ഈ കൊച്ചു തുരുത്ത് സ്ഥാനം പിടിച്ചതില്‍ നമുക്ക് അഭിമാനിക്കാം.
കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്ന വിദേശികളുടെ പ്രീയപ്പെട്ട ഇടമാണ് കാക്കത്തുരുത്ത്. എരമല്ലൂര്‍ ജംങ്ഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാല്‍ കാക്കത്തുരുത്തിലേയ്ക്ക് പോകാനുള്ള കടവിലെത്താം. നാഷണല്‍ ജോഗ്രഫികില്‍ തങ്ങളുടെ നാടിന്റെ സൗന്ദര്യം ഇടം നേടിയതിന്റെ തലക്കനമൊന്നുമില്ലാത്ത ജനങ്ങളുടെ കുഞ്ഞു കാക്കത്തുരുത്ത്.
മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോ മീറ്റര്‍ വീതിയിലും വേമ്പനാട്ട് കായലില്‍ കാക്കതുരുത്ത് വ്യാപിച്ചു കിടക്കുകയാണ്. മുന്നൂറിലേറേ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ആഗോള ശ്രദ്ധ നേടിയതോടെ കാക്കത്തുരുത്തിലേയ്ക്ക് മുന്‍പത്തെക്കാള്‍ സഞ്ചാരികളും എത്തുന്നുണ്ട് ഇപ്പോള്‍.
https://www.facebook.com/Malayalivartha