കുളിരണിഞ്ഞ് വാഗമണ്‍
സാഹസികതയില്‍ താത്‌പര്യമുള്ളവര്‍ക്കു പറ്റിയ ഭൂപ്രകൃതിയാണു വാഗമണ്ണിലേത്. ട്രക്കിംഗിന് അനുയോജ്യമായ നല്ല ട്രെയിലുകളാണു ഇവിടെയുള്ളത്. മഞ്ഞുമൂടിക്കിടക്കുന്ന കുന്നുകളില്‍ ട്രക്കിംഗ് നടത്തുകയെന്നതു മനോഹരമായ അനുഭവം തന്നെയാണ്.
സൈക്ലിംഗിനും കുതിരസവാരിക്കുമായി ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.സാഹസിക വിനോദങ്ങള്‍ക്കു നല്ലതു ശീതകാലമാണ്. ഈറനണിഞ്ഞുനില്‍ക്കുന്ന വാഗമണ്ണിന്റെ ദൃശ്യം സഞ്ചാരികളുടെ മനസില്‍നിന്നു മായില്ല. ചാറ്റല്‍മഴയത്ത് കോടമഞ്ഞ് പുതച്ചുനില്‍ക്കുന്ന മൊട്ടക്കുന്നുകളാണു വാഗമണ്ണിന്റെ ഹൈലൈറ്റ്. ഈ മൊട്ടക്കുന്നുകളാണു മീനച്ചിലാറിനു ജന്മംകൊടുക്കുന്നത്. മഴവെള്ളം ശേഖരിച്ചു വയ്‌ക്കുന്ന വാട്ടര്‍ബെഡുകളാണ് ഈ കുന്നുകള്‍.
കോലാഹലമേട്ടിലെ പൈന്‍മരക്കാടുകളാണ് വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ മറ്റൊരു ഇഷ്ട കേന്ദ്രം. ചാറ്റല്‍ മഴ പെയ്യുന്ന സമയത്തും കോടമഞ്ഞ് മൂടിക്കിടക്കുന്ന സമയത്തും പൈന്‍മരക്കാട്ടില്‍ ഇരിക്കുന്നത് ഒരു സുഖാനുഭൂതിയാണ് സമ്മാനിക്കുന്നത്. പാരാ ജംപിംഗ്, ട്രക്കിംഗ്, ഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാണ്. സിനിമക്കാരുടെ ഇഷ്‌ട ലൊക്കേഷന്‍ കൂടിയാണു വാഗമണ്‍.
https://www.facebook.com/Malayalivartha