മുതുമലയിലേക്ക് സഞ്ചാരികള്‍ക്ക് വീണ്ടും സ്വാഗതം.
മുതുമല വന്യജീവി സങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു. ഊട്ടിയിലെ പുഷ്‌പമേളയ്‌ക്ക് എത്തുന്നവര്‍ക്ക് ഇനി മുതുമലയിലും എത്താം. മൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവിടെ അടച്ചിട്ടിരുന്നത്. കാര്‍ക്കുടി, തെപ്പക്കാട്, മസിനഗുഡി, മുതുമല എന്നീ നാലു റെയ്‌ഞ്ചുകളിലാണ് കണക്കെടുപ്പ് നടന്നത്.
കടുത്ത വേനലില്‍ മുതുമലയില്‍ പലപ്പോഴായുണ്ടായ കാട്ടുതീ മൃഗങ്ങളുടെ സൈ്വരവിഹാരത്തിന് തടസ്സമായിരുന്നു. തീ പിടുത്തം നിരീക്ഷിക്കാനായി പ്രത്യേക ഉദ്ദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.വേനലില്‍ ജലക്ഷാമം രൂക്ഷമായതോടെ ഇവിടെ ഫോറസ്റ്റ് അധികൃതര്‍ സമീപ പ്രദേശത്തു നിന്നും ടാങ്കര്‍ ലോറികളില്‍ ജലം കൊണ്ടുവന്ന് എത്തിക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ മായാര്‍പുഴയില്‍ ആവശ്യത്തിന് വെളള മുയര്‍ന്നത് ആശ്വാസമായിരിക്കുകയാണ്. മുതുമലയുടെ എല്ലാഭാഗങ്ങളിലും പച്ചപ്പായതോടെ മൃഗങ്ങളുടെ സജീവ സാന്നിധ്യം എല്ലായിടത്തുമുണ്ട്. വസന്തോല്‍സവത്തിന്റെ ഭാഗമായെത്തിയ സഞ്ചാരികള്‍ക്ക് മുതുമലയില്‍ പ്രവേശനം നിരോധിച്ചത് തിരിച്ചടിയായെങ്കിലും സങ്കേതം തുറന്നത് സഞ്ചാരികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha