കല്ലാറ്റില്‍ വിനോദ ജലയാത്രയ്‌ക്ക്‌കുട്ടവഞ്ചികള്‍ ഒരുങ്ങുന്നു
അടവി ഇക്കോടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കല്ലാറ്റില്‍ ആരംഭിക്കുന്ന ജലയാത്രയ്‌ക്കുളള കുട്ടവഞ്ചികളുടെ നിര്‍മാണം ആരംഭിച്ചു. കോന്നി ഇക്കോ ടൂറിസം പരിസരത്തുളളഷെഡിലാണ് വഞ്ചികളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. പത്തര അടി ഉള്‍വലുപ്പം കിട്ടുന്ന വിധത്തിലുളള 10 കുട്ടവളളങ്ങളാണ് നിര്‍മ്മിക്കുക. വെളളം കുറവുളളപ്പോള്‍ ആറ് പേര്‍ക്കും വെളളം കൂടുതുലുളളപ്പോള്‍ നാല് പേര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വളളമാണിത്.
രണ്ട് കുട്ടിവളളങ്ങളുടെ പണികളാണ് തുടങ്ങിയിട്ടുളളത് മുളകീറി ചെത്തിയൊരുക്ക് കുട്ടിയുടെ ആകൃതിയില്‍ നെയ്‌തെടുക്കുകയും ഇതില്‍ കറുത്ത പ്ലാസ്റ്റിക് ഒട്ടിച്ച്‌ടാര്‍ തേച്ചുപിടിപ്പിക്കുകയും ചെയ്‌താണ് വളളമുണ്ടാക്കുന്നത്. വെളളം കയറാത്തതും പെട്ടെന്ന് നശിച്ചുപോകാത്തതുമായ ഉത്‌പന്നം ഉപയോഗിച്ചുളള ഒരു ആവരണം ഉണ്ടാകും. തമിഴ്‌നാട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഇവിടെയെത്തിച്ച കുട്ടവെളളം ഉപയോഗിച്ച് കല്ലാറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ജലയാത്ര നടത്തിയിരുന്നു. എല്ലാ വളളങ്ങളും നിര്‍മ്മിച്ച ശേഷം ഒന്നിച്ച് അടവി പ്രദേശത്തി എത്തിക്കാനാണ് അധികൃതരുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha