വിനോദ സഞ്ചാരവികസനത്തിന് അനന്തസാധ്യതകളുമായി ഒരിയര അഴിമുഖം
തൃക്കരിപ്പൂരിലെ കടലും കമ്പഞ്ഞായി കായലും ചേര്‍ന്നൊഴുകുന്ന വലിയപറമ്പിലെ ഒരിയര അഴിമുഖ പ്രദേശം വിനോദ സഞ്ചാരവികസനത്തിന് അനന്തസാധ്യതകളേറെയാണ്. പ്രകൃതിഭംഗി നുകരാന്‍ എത്തുന്നത് അനേകം പേര്‍. ഏതാണ്ട് എണ്ണൂറ് മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടലിലേക്കു നിര്‍മിച്ച പുലിമുട്ടിന്റെ ആകര്‍ഷണവും ഈ പാതയിലൂടെ കടലിലേക്കു നടന്നെത്താവുന്നതും പ്രകൃതി സ്‌നേഹികളെ ഇവിടേക്കു മാടിവിളിക്കുന്നു. പുലിമുട്ടില്‍നിന്ന് ആര്‍ത്തലച്ചുവരുന്ന കടലിന്റെ രൗദ്രത ദര്‍ശിക്കുന്നതിനൊപ്പം മനംമയക്കുന്ന പ്രകൃതിഭംഗിയും പുലിമുട്ട് പദ്ധതി പ്രദേശത്തിന്റെ പ്രത്യേകതയാണ്. വിനോദസഞ്ചാരികള്‍ ധാരാളമായി ഇവിടെ വന്നെത്തുമ്പോഴും ദാഹനീരുപോലും ഇവിടെ കിട്ടാത്ത ദുര്യോഗമുണ്ട്. ടൂറിസം വികസനപദ്ധതി നടപ്പാക്കണമെന്നുവര്‍ഷങ്ങളായി ആവശ്യം ഉയരുന്നുണ്ട്.
കായലില്‍ ഉല്ലാസയാത്ര നടത്തുന്നതിനു ചെറുതും വലുതുമായബോട്ടുകളും പെഡല്‍ ബോട്ടുകളും സജ്‌ജീകരിച്ചും കരയില്‍ഹോട്ടലുകളും മോട്ടലുകളുംസ്‌ഥാപിച്ചും ടൂറിസം പദ്ധതി നടപ്പാക്കാനാകും. പദ്ധതി നടപ്പാക്കാനാവശ്യമായ കടല്‍ പുറമ്പോക്കുഭൂമി വിസ്‌തൃതമായി ഇവിടെയുണ്ട്. പ്രദേശത്തിന്റെ വികസനം സാധ്യമാക്കുന്നതിനൊപ്പം വരുമാനം കൈവരിക്കാനും പദ്ധതി നല്ലരീതിയില്‍ പ്രയോജനപ്പെടും. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പിന്റെ വടക്കെ അറ്റമാണ് ഒരിയര പുലിമുട്ട് പദ്ധതി പ്രദേശം. ഇവിടുത്തെ ടൂറിസവികസനം കായലിനും കടലിനും മധ്യത്തില്‍ അപാര ദൃശ്യഭംഗി പകരുന്ന വലിയപറമ്പ് ദ്വീപിനാകെയും വികസനത്തിലേക്കു കൈപിടിക്കാനുതകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha