പ്രകൃതിയുടെ അപൂര്‍വ്വ ഭംഗി കാണാന്‍ ഇതാണ് നല്ല കാലം, മഴക്കാലം
പ്രകൃതി കനിഞ്ഞു നല്‍കുന്ന ഈ മഴക്കാലം വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തകര്‍ത്തു പെയ്യുന്ന മഴയില്‍ വെള്ളംതീര്‍ക്കുന്ന കുളിരുള്ള കാഴ്‌ചകള്‍ ആസ്വദിക്കാന്‍ അതിരപ്പിള്ളി, വാഴച്ചാല്‍ പ്രദേശങ്ങള്‍ സഞ്ചാരികളെ മാടിവിളിക്കുന്നു. മഴഎത്രകാലം നീണ്ടുനില്‍ക്കുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഈ അസുലഭ ദൃശ്യങ്ങള്‍ പാഴാക്കരുതേ...
വെള്ളചാട്ടത്തിന്റെ മനോഹാരിത കാണാന്‍ ചാലക്കുടി ആനമല ജംക്‌ഷനില്‍നിന്ന് യാത്ര ആരംഭിച്ചാല്‍ 15 കിലോമീറ്റര്‍ കഴിയുമ്പോള്‍ തുമ്പൂര്‍മുഴിയുടെ തുളുമ്പുന്നസൗന്ദര്യം ആദ്യം കാണാം. റിയല്‍വ്യൂവിലൂടെ തെന്നി വീഴുന്ന ജലസൗന്ദര്യം. ഒപ്പം നിറയെ ചിത്രശലഭങ്ങള്‍ പാറിപ്പറക്കുന്ന ഉദ്യാനം,പാര്‍ക്ക്, വ്യൂ പോയിന്റ്. അപകടരഹിതമായി പുഴയിലിറങ്ങാനും കുളിക്കാനുമുള്ള സൗകര്യം.
പുഴയുടെ മറുകരയിലെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്ക് പുഴയിലെ തടയണയ്‌ക്കു മുകളിലൂടെ തെന്നി വീഴുന്ന വെള്ളത്തില്‍ ചവുട്ടി യാത്ര. ഇവിടെ നിന്ന് 15 കിലോമീറ്റര്‍ കൂടി പോയാല്‍ ഇന്ത്യയിലെ സുപ്രധാന വെള്ളച്ചാട്ടമായ അതിരപ്പിള്ളി. വീണ്ടും ആറ് കിലോമീറ്റര്‍ കൂടിപോയാല്‍ ചാര്‍പ്പ വെള്ളച്ചാട്ടം. കൂറ്റന്‍ പാറക്കെട്ടില്‍ നിന്ന് കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം നുരനുരഞ്ഞ് റോഡില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് ചിതറിയെത്തും. ഇവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം ദൂരെ വാഴച്ചാല്‍ വെള്ളച്ചാട്ടം. പാറക്കെട്ടുകളില്‍ തട്ടിച്ചിതറി അലറിയെത്തുന്ന വെള്ളച്ചാട്ടം വനഭംഗിയുടെ മറ്റൊരു മുഖമാണ്. ഏഴ് കിലോമീറ്റര്‍ മാത്രംഅകലെയാണ് പെരിങ്ങല്‍ക്കുത്ത് ഡാം. നിറഞ്ഞു കിടക്കുന്ന ജലസംഭരണി സഞ്ചാരികള്‍ക്ക് കാഴ്‌ചയുടെ വിരുന്നൊരുക്കും. തുമ്പൂര്‍മുഴി മുതല്‍ പെരിങ്ങല്‍ക്കുത്ത് വരെയുള്ള വനപാതയില്‍ വന്യമൃഗങ്ങളെ അടുത്തുകാണാനും അവസരമുണ്ടാകും. കാട്ടാനക്കൂട്ടങ്ങളും മലയണ്ണാനും മലമുഴക്കി വേഴാമ്പലും കാട്ടുപോത്തും മാനും മ്ലാവും ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ കണ്ണിനു വിസ്‌മയം പകരാനുണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha