ഓണത്തിനായി കോട്ടൂര്‍ ആന പുനരിധിവാസകേന്ദ്രം ഒരുങ്ങിക്കഴിഞ്ഞു.
ആന പുനരധിവാസ കേന്ദ്രമായ കോട്ടൂര്‍ കാപ്പുകാട്ടില്‍ ചെറുതും വലുതുമായി 11 ആനകളാണുളളത്. രണ്ടു വയസ്സിനു താഴെ പ്രായമുളള രണ്ടു കുട്ടിയാനകള്‍ സഞ്ചാരികളുടെ ആകര്‍ഷണമാണ്. അഞ്ചര വയസ്സ് വരെ പ്രായമുളള മൂന്നെണ്ണം വേറെയുണ്ട്. പ്രായമേറെയായ നാലെണ്ണവും ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളരുന്ന കാപ്പുകാട്ടില്‍ താമസത്തിനും ഭക്ഷണത്തിനുമെല്ലാം ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളുണ്ട്.
ആനസവാരിക്കു പുറമെ, ജലാശയത്തിനരികിലെ ഓലപ്പുരയിലെ താമസവും ചങ്ങാടയാത്രയും തുഴബോട്ടുകളുമെല്ലാം ഇക്കുറി കാപ്പുകാട് എത്തുന്ന സഞ്ചാരികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. ജലായശയത്തേടു ചേര്‍ന്ന് സര്‍വസൗകര്യങ്ങളുമുളള ലോഗ് ഹൗസില്‍ താമസം പ്രധാന ആകര്‍ഷണമാണ്. പ്രതിദിനം രണ്ടായിരം രൂപ നല്‍കണമെന്നു മാത്രം. ഇവിടെ നിന്നാല്‍ ജലാശയവും അഗസ്‌ത്യമലയുമൊക്കെ വീക്ഷിക്കാം. അഗസ്‌ത്യമലയുടെ ശീതളഛായയില്‍ ഒരു കുടുംബത്തിന് അന്തിയുറങ്ങാനുമാകും. ചുരുങ്ങിയ ചിലവില്‍ ചെറിയ കോട്ടേജുകളും താമസത്തിനായി തയ്യാറിയി. ഇവയില്‍ ചിലതിന്റെ അറ്റകുറ്റപ്പണികള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 850 രൂപയാണ് പ്രതിദിന വാടക. ഓണത്തിനു മുന്‍പ് എല്ല സജ്ജീകരണവുമൊരുക്കാനുളള തയ്യാറെടുപ്പിലാണ് അവിടുത്തെ ജീവനക്കാര്‍. ആയിരം രൂപ നല്‍കിയാല്‍ പത്തംഗസംഘത്തിനു കാപ്പുകാട് മുതല്‍ കിഴക്കുമലപ്പാറവരെ വനയാത്ര നടത്താം. ഒരു ദിവസം മുഴുവനുളള ട്രക്കിങ് വേറെയുമുണ്ട്. മാങ്കോട് വാച്ച് ടവര്‍ വരെയാണ് ഈ യാത്ര. പത്തുപേര്‍ക്കു 25000 രൂപ. ലഘുഭക്ഷണം രണ്ടു യാത്രകള്‍ക്കും വനംവകുപ്പ നല്‍കും. ഇക്കുറി ഓണത്തിന് പതിവില്‍ കവിഞ്ഞ തിരക്കായിരിക്കുമെന്നുറപ്പാണ്. അഞ്ഞലൂഞ്ഞാലും വളളിയൂഞ്ഞാലും വൈദ്യുത ദീപാലങ്കാരമുള്‍പ്പെടെയുളളവയും ഒരുക്കി കാപ്പുകാട്ടേക്കു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കുറ്റിച്ചല്‍ പഞ്ചായത്തും തയാറെടുക്കുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha