ദീപസ്തംഭത്തില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കാം
സഞ്ചാരികളുടെ സ്വപ്നതീരമായ കോവളത്തെ ദീപസ്തംഭത്തിനു മുകളില്‍ നിന്നുള്ള തീരക്കാഴ്ച ഇനി മുതല്‍ രാവിലെ മുതല്‍ നുകരാം. കോവളം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഇവിടുത്തെ ലൈറ്റ്ഹൗസില്‍ രാവിലെ10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവേശനം അനുവദിച്ചു.
നേരത്തെ വൈകിട്ട് മൂന്നു മുതല്‍ അഞ്ചു വരെയായിരുന്നു പ്രവേശനമനുവദിച്ചിരുന്നത്. വിഴിഞ്ഞം ലൈറ്റ്ഹൗസ് എന്നറിയുന്ന കോവളത്തെ ലൈറ്റ്ഹൗസില്‍വരും നാളുകളില്‍ നടപ്പാക്കുന്ന വന്‍ വികസന പദ്ധതികളുടെ മുന്നോടിയായാണു പുതുക്കിയ പ്രവേശനാനുമതിയെന്നാണു സൂചന. നേരത്തെ തന്നെ കോവളം ലൈറ്റ്ഹൗസ് പ്രവേശന സമയം രാവിലെ മുതലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
സമീപത്തെ കേന്ദ്രസമുദ്ര മല്‍സ്യഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച മറൈന്‍അക്വേറിയം രാവിലെ മുതല്‍കാണികള്‍ക്കു കാണാനാകും. ഇതു കണ്ടശേഷം ലൈറ്റ്ഹൗസിനുമുകളില്‍ നിന്നുള്ള തീരഭംഗി ആസ്വദിക്കാനായി എത്തുന്ന വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ വൈകിട്ട് മൂന്നുവരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇതു സംബന്ധിച്ചു വിവിധ സംഘടകളില്‍ നിന്നടക്കം നിവേദനങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര വകുപ്പ് അധികൃതര്‍ക്കുനല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രലൈറ്റ്ഹൗസ് ആന്‍ഡ് ലൈറ്റ്ഷിപ്പ് ഡയറക്ടറുള്‍പ്പെടെയുള്ള സംഘം കഴിഞ്ഞയാഴ്ച ഇവിടം സന്ദര്‍ശിച്ചുമടങ്ങിയിരുന്നു.
ഇവരുടെ സന്ദര്‍ശനത്തിനു പിന്നാലെയാണു രാവിലെ 10മുതല്‍ സന്ദര്‍ശക പ്രവേശനാനുമതിനിര്‍ദേശം അധികൃതര്‍ നല്‍കിയത്.കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ ലൈറ്റ്ഹൗസുകളില്‍ രാവിലെമുതല്‍ സന്ദര്‍ശക പ്രവേശനാനുമതി അധികൃതര്‍ നേരത്തെ തന്നെനല്‍കിയിരുന്നു. സീസണ്‍ സമയത്തുള്‍പ്പെടെ ഇവിടുത്തെ ലൈറ്റ്ഹൗസ്‌സന്ദര്‍ശനത്തിനു തിരക്കനുഭവപ്പെടാറുണ്ട്. പ്രകൃതി ഭംഗിയാര്‍ന്ന ബീച്ചിനോടനുബന്ധിച്ചു സ്ഥിതിചെയ്യുന്ന കോവളം ലൈറ്റ്ഹൗസ് വളപ്പില്‍ വിനോദസഞ്ചാരികളെ കൂടുതല്‍ആകര്‍ഷിക്കാന്‍ പോന്ന വിപുലപദ്ധതികളാണ് ഈയിടെ പ്രഖ്യാപിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha