രാജമലയുടെ മടിത്തട്ടിൽ വരയാടിൻ കുട്ടികൾ തുള്ളിക്കളിക്കുന്നത് കാണാം
മൂന്നാറിന്റെ കുളിർ കാറ്റിൽ, രാജമലയുടെ മടിത്തട്ടിൽ വരയാടുകളുടെ വിസ്മയകാഴ്ചകൾ കാണാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സന്തോഷവാർത്ത .ഇപ്രാവശ്യം നൂറിലധികം വരയാറ്റിൻ കുട്ടികൾ ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. രണ്ടാഴ്ചക്കുള്ളില് കണക്കെടുപ്പ് ആരംഭിക്കും.
വരയാടുകളുടെ പ്രസവകാലം പ്രമാണിച്ച് കഴിഞ്ഞ രണ്ടുമാസം ഇവിടേക്ക് സന്ദർശകർക്ക് പ്രവേശനമില്ലായിരുന്നു.
കഴിഞ്ഞ വര്ഷം 97 വരയാടുകളാണ് പിറന്നത്. കണക്കെടുപ്പ് പൂര്ത്തിയായാല് മാത്രമേ കൃത്യമായ വിവരം ലഭിക്കൂ. വരയാടുകളുടെ കേന്ദ്രമായ രാജമലയില് എല്ലാ വര്ഷവും പ്രജനനകാലത്ത് സന്ദർശകർക്ക് വിലക്കേര്പ്പെടുത്താറുണ്ട്. ഏപ്രിൽ ആദ്യം പാര്ക്ക് തുറക്കാറുണ്ടെങ്കിലും പ്രജനനകാലം അവസാനിക്കാന് ഇത്തവണ താമസമെടുത്തതിനാല് വിലക്ക് നീട്ടുകയായിരുന്നു.
ഇന്ത്യൻ വന്യജീവി സംരക്ഷണനിയമത്തിെൻറ ഒന്നാം വകുപ്പിൽപ്പെടുന്നതാണ് വരയാടുകൾ. ഇക്കാരണത്താൽ അതീവ ശ്രദ്ധയും വരയാടിന് നൽകിവരുന്നു. 40 മുതൽ 100 കിലോ തൂക്കമുള്ള വരയാടുകൾ രാജമലയിലുണ്ട്. വളഞ്ഞ പിന്നോട്ടേക്ക് വളരുന്ന കൊമ്പുകളും കൊമ്പുകളിൽ മോതിരവളയവുമുണ്ടാവും, അറ്റം കൂർത്തതായിരിക്കും.തിളങ്ങുന്ന കണ്ണുകളും തവിട്ട്, കറുപ്പ്, മഞ്ഞ കലർന്ന ശരീരവും. ചെറിയ വരയാടുകൾക്ക് ഇളംതവിട്ട് നിറമോ ചാരനിറമോ ആണ്. ചെറിയ വാലുകൾ കാണാം. ചെങ്കുത്തായ പാറകൾക്കിടയിലൂടെ കുത്തിപിടിച്ച് താഴോട്ടും മേലോട്ടും സഞ്ചരിക്കാനുള്ള കുളമ്പുംവരയാടുകളുടെ സവിശേഷതയിൽ ഒന്നാണ്.
ബുധനാഴ്ച രാവിലെ മുതൽതന്നെ ഉദ്യാനത്തിലേക്ക് കയറാൻ പാസിനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാർ ടൗണിലെ വനം വകുപ്പ് ഓഫിസിലും ടിക്കറ്റ് കൗണ്ടറുകൾ തുറന്നിരുന്നു. പുലർച്ച ആദ്യമെത്തുന്നവർക്ക് 11 വരെ ടിക്കറ്റുകൾ ഇവിടെനിന്ന് ലഭിക്കും
https://www.facebook.com/Malayalivartha