വൈപ്പിനില്‍ കായലിന്റെ സൗന്ദര്യം
കടലിന്റെ മാത്രമല്ല ഇനി മുതല്‍ കായലിന്റെ സൗന്ദര്യവും സഞ്ചാരികള്‍ക്ക് ഏറെ ആസ്വധിക്കാം. കായല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ അധികൃതര്‍ ഇനിയും ഗൗരവത്തിലെടുത്തിട്ടില്ലെങ്കിലും പുഴയുടെ സൗന്ദര്യമാസ്വദിക്കാന്‍ ദ്വീപിന്റെ കിഴക്കന്‍ തീരത്തേക്ക് ഇപ്പോള്‍ ആളെത്തിത്തുടങ്ങിയിരിക്കുകയാണ്.
എടവനക്കാട് പഞ്ചായത്തിലെ പാലിയത്തുകളം റോഡ് സംസ്‌ഥാനപാതയില്‍ നിന്നു പത്തു മിനിറ്റ് കൊണ്ടു കായല്‍ത്തീരത്തേക്കെത്താം. കായല്‍ത്തീരത്തേക്കുള്ള യാത്ര തന്നെ സന്ദര്‍ശകര്‍ക്ക് ഏറെ ആസ്വാദ്യകരമായിരിക്കും. ഇരുവശത്തേക്കും തെങ്ങുകള്‍ തല നീട്ടിനില്‍ക്കുന്നചെറുവരമ്പുകള്‍ അതിരിടുന്ന വിശാലമായ ചെമ്മീന്‍-നെല്‍പാടങ്ങളുടെ നടുവിലൂടെയാണുറോഡ് കടന്നുപോകുന്നത്. ഇനി കായലിലൂടെ യാത്ര ചെയ്യണമെന്നുള്ളവര്‍ക്കു വള്ളങ്ങളെയോ ബോട്ടുകളെയോ ആശ്രയിക്കാം. ഇരുപത്തഞ്ച് കിലോമീറ്ററോളം നീളവും രണ്ടര കിലോമീറ്ററോളം വീതിയുമുള്ള വൈപ്പിന്‍ ദ്വീപിന്റെ കിഴക്കു ഭാഗത്തുള്ള പുഴയിലൂടെയാണു പണ്ട് കൊടുങ്ങല്ലൂര്‍ കോട്ടപ്പുറത്തു നിന്നും യാത്രാബോട്ടുകള്‍ എറണാകുളത്തേക്കുസര്‍വീസ് നടത്തിയിരുന്നത്. പില്‍ക്കാലത്തുറോഡുകളും ബസ് സര്‍വീസും വന്നതോടെബോട്ട് സര്‍വീസ് നിലച്ചു പോയ ഈ റൂട്ടിലൂടെ,ഉള്‍നാടന്‍ ജലാശയങ്ങളുടെയും പരിസരപ്രദേശങ്ങളുടെയും ഭംഗി നുകര്‍ന്നുകൊണ്ട് ഇപ്പോഴുംയാത്ര ചെയ്യാം.
നെടുങ്ങാട്, മഞ്ഞനക്കാട്, കര്‍ത്തേടം എന്നിവിടങ്ങളിലുള്ള ബോട്ട് ജെട്ടികള്‍, യാത്രയ്‌ക്കിടെസഞ്ചാരികള്‍ക്ക് ഉപയോഗിക്കുകയുമാവാം. സഹോദരന്‍ അയ്യപ്പന്‍ സ്‌മാരകം, പള്ളിപ്പുറം കോട്ട തുടങ്ങിയവ കായലിനോടു തൊട്ടുചേര്‍ന്നാണുസ്‌ഥിതി ചെയ്യുന്നതെന്നതിനാല്‍ താല്‍പര്യമുള്ളവര്‍ക്ക് അവിടെ എളുപ്പത്തില്‍ ഇറങ്ങി സമയംചെലവിടാനുമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha