വത്തിക്കാനിലേക്ക് മരിയയും... ജന്മനാ അന്ധയായ മരിയക്ക് കാഴ്ച തിരിച്ചു കിട്ടിയത് ചാവറയച്ചന്റെ മധ്യസ്ഥതയില്‍
പാലാ കൊട്ടാരത്തില്‍ ജോസ്മേരിക്കുട്ടി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളാണു മരിയ. ജന്മനാ അന്ധയായ മരിയയുടെ ചികിത്സയ്ക്കായി ടാക്‌സി ഡ്രൈവറായ ജോസും കുടുംബവും കയറിയിറങ്ങാത്ത ആശുപത്രികളില്ല. കയറിയിറങ്ങാത്ത ആരാധനാലയങ്ങളില്ല. അവസാനമാണ് ചാവറയച്ചനില്‍ വിശ്വാസമുണ്ടായത്. ചാവറയച്ചന്റെ മധ്യസ്ഥതയില്‍ മരിയയ്ക്കായി പ്രാര്‍ത്ഥിച്ചു. അങ്ങനെ മരിയയ്ക്ക് കാഴ്ച തിരിച്ചു കിട്ടി.
മരിയയുടെ കണ്ണുകളുടെ സൗഖ്യം ചാവറയച്ചനോടുള്ള മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിച്ചതുമൂലമാണെന്ന വിശ്വാസ സംഘത്തിന്റെ കണ്ടെത്തലാണു വിശുദ്ധ പ്രഖ്യാപനത്തിനു നിദാനമായത്.
ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചതിനു പ്രധാനപ്പെട്ട അത്ഭുതങ്ങളിലൊന്നായി കണക്കാക്കുന്നത് മരിയയുടെ സൗഖ്യമാണ്. ചാവറയച്ചന്റെ വിശുദ്ധനാക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ വെള്ളിയാഴ്ച മരിയയും വത്തിക്കാനിലെത്തും.
വെള്ളിയാഴ്ചയാണ് മരിയയും മാതാപിതാക്കളും സഹോദരന്മാരും വത്തിക്കാനിലേക്ക് പുറപ്പെടുന്നത്. സി.എം.ഐ. സഭയാണ് വത്തിക്കാനിലേക്ക് മരിയയെയും കുടുംബത്തെയും കൊണ്ടുപോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha