ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി... ലോകമെമ്പാടുമുള്ള വിശ്വാസിള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം; സാക്ഷ്യം വഹിച്ചത് 4 ലക്ഷം പേര്‍
ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. വിശുദ്ധ പത്രോസിന്റെ പേരിലുള്ള ചത്വരത്തിലായിരുന്നു ചടങ്ങ്. നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേല അമാത്തോ, ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ സിഎംഐ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന മറ്റു നാലുപേരുടെയും നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റര്‍മാര്‍, കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവര്‍ ബലിവേദിയിലേക്കുള്ള പ്രദക്ഷിണത്തില്‍ മാര്‍പാപ്പയെ അനുഗമിച്ചു. ഇതോടെയാണ് തിരുകര്‍മങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വത്തിക്കാന്‍ ഗായകസംഘവും മലയാള ഗായകസംഘവും സ്തുതി ഗീതങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് വാഴ്ത്തപ്പെട്ട ആറുപേരെയും വിശുദ്ധരായി പ്രഖ്യാപിച്ചശേഷം ഇവരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
വിശുദ്ധനാമകരണ ചടങ്ങുകള്‍ക്ക് എത്തിച്ചേരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ഒരേസമയം ചടങ്ങുകള്‍ വീക്ഷിക്കാനുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കര്‍ദിനാള്‍മാരും ബിഷപ്പുമാരുമടക്കം 25 ഓളം സഭാ തലവന്മാര്‍ ഭാരതസഭയെ പ്രതിനിധീകരിച്ച് റോമില്‍ എത്തിച്ചേര്‍ന്നിരുന്നു. സിഎംഐ, സിഎംസി സന്യാസ സമുഹങ്ങളുടെയും നേതൃനിരയിലെ മുഴുവന്‍ അംഗങ്ങളും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റോമില്‍ എത്തി.
നാമകരണച്ചടങ്ങില്‍ നാലു ലക്ഷത്തോളം പേര്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള സൗകര്യങ്ങളാണ് സെന്റ് പീറ്റേഴക്കസ് സക്കക്വയറില്‍ ഒരുക്കിയിരിക്കുന്നത്. ചാവറയച്ചന്റെ മധ്യസ്ഥതയില്‍ രോഗസൗഖ്യം ലഭിച്ച പാലാ സ്വദേശി മരിയ റോസ്, എവുപ്രാസ്യമ്മയുടെ മാധ്യസ്ഥത്താല്‍ രോഗം ഭേദമായ തൃശൂര്‍ കൊടകര സ്വദേശി ജൂവല്‍ എന്നിവരും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഇറ്റലിയില്‍നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബാര്‍ദി, അമാത്തോ റങ്കോണി എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha