ഉയര്‍പ്പിന്‍ ഞായര്‍ എന്ന ഈസ്റ്റര്‍
ആദമിനേയും ഹൗവ്വയേയും, ദൈവത്തെ സ്റ്റേഹിച്ച് അനുസരിച്ച് ജീവിക്കാന്‍ വേണ്ടി ദൈവം സൃഷ്ടിച്ച് ഏദന്‍ തോട്ടത്തില്‍ ആക്കിയിരുന്നതാണ്. ഭൂമിയില്‍ പെറ്റുപെരുകി ഭൂമിയെ അവകാശമാക്കികൊള്‍വാന്‍ അവകാശം കൊടുത്തിരുന്നതുമാണ്. അന്ന് ദൈവം അവര്‍ക്ക് മരണം നിര്‍ണ്ണയിച്ചിട്ടുണ്ടായിരുന്നില്ല.
പിശാചിന്റെ വശീകരണത്തില്‍പ്പെട്ട ഹൗവ്വ ദൈവം കല്പിച്ചതിനു വിരുദ്ധമായി വിലക്കപ്പെട്ട ഫലം കഴിച്ചതിനെ തുടര്‍ന്നാണ് അവര്‍ പാപികളായത്. അനുസരണക്കേട് എന്ന പാപം ചെയ്തതിനെ തുടര്‍ന്നാണ് അവരില്‍ നിന്നുണ്ടായ മനുഷ്യകുലത്തിലെ എല്ലാവര്‍ക്കും പാപത്തിന്റെ ശമ്പളമായ മരണം ഉണ്ടാകുന്നത്.
ദൈവത്തിന്റെ സ്വന്തമായിരുന്നവരെ ദൈവത്തില്‍ നിന്നും അകറ്റാന്‍ കഴിഞ്ഞുവെന്നതില്‍ ഗൂഢമായി ആനന്ദിക്കുന്ന പിശാചിന്റെ ഭാഗത്തു നിന്നും ദൈവം സൃഷ്ടിച്ചവരെ തിരികെ ദൈവപക്ഷത്തേക്ക് വരുത്തേണ്ടത് ദൈവത്തിന്റെ ആവശ്യമായി. ആദം എന്ന ഒരാളുടെ അനുസരണക്കേടിനാല്‍, ഭൂമിയില്‍ ജനിക്കുന്ന എല്ലാ മനുഷ്യരും മരിക്കേണ്ടി വരുന്നു. ഒരാളുടെ തെറ്റിന് എല്ലാവരേയും ശിക്ഷിക്കുന്നതിലെ ന്യായമില്ലായ്മ ദൈവത്തോട് ചോദിക്കുന്ന ലൂസിഫറും (പിശാച്) സംഘവും ഉണ്ട്. ദൈവം നീതിയുള്ള ന്യായാധിപതിയല്ലയെന്ന വാദത്തിന് മറുപടി പറയേണ്ടതായിട്ടുണ്ട്.
അതിനായിട്ടാണ് ദൈവം തന്റെ സ്വന്തപുത്രനെ മനുഷ്യനായി ജനിപ്പിച്ച് ക്രൂശുമരണത്തോളം അനുസരണ കാട്ടിയ ക്രിസ്തുവിലൂടെ മനുഷ്യര്‍ക്ക് പാപമോചനം സാധ്യമാക്കിയത്. ഒരാളുടെ അനുസരണക്കേടില്‍ എല്ലാവര്‍ക്കും വന്ന ശിക്ഷയെ, ഒരാളുടെ അനുസരണയിലൂടെ ദൈവം ഒഴിവാക്കിയെടുക്കുകയായിരുന്നു. പാപം ചെയ്തവരല്ലേ, മരിക്കേണ്ടതുള്ളൂ. പിതാവായ ദൈവത്തെ സമ്പൂര്‍ണ്ണമായി അനുസരിച്ച ക്രിസ്തു മരിക്കുക മാത്രമാണ് ഉണ്ടായതെങ്കില്‍, ദൈവത്തിന് അപ്പോഴും നീതി ചെയ്യാന്‍ കഴിഞ്ഞില്ലല്ലോയെന്ന് ലൂസിഫറിനും സംഘത്തിനും വാദിക്കാന്‍ കഴിയുമായിരുന്നു. അവിടെയാണ് മരിച്ചവരില്‍ നിന്നും വീണ്ടും ജീവന്‍ വച്ച ക്രിസ്തുവിന്റെ പ്രസക്തി. പാപത്തിന്റെ മേല്‍ ജയം നേടി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വന്തം രക്ഷിതാവായി കൈക്കൊള്ളുന്നവര്‍ക്ക് പാപമോചനം ലഭിക്കുന്നു എന്ന ക്രിസ്തീയ വിശ്വാസത്തിന്റെ ആണിക്കല്ലാണ് ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നു പറയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha