മലേഷ്യയിലെ മുരുകന്‍ കോവില്‍
തെക്കുകിഴക്കന്‍ ഏഷ്യയിലെ പ്രധാന രാജ്യമാണ് മലേഷ്യ. മലയക്കാരും ചൈനക്കാരും കഴിഞ്ഞാല്‍ ഏറ്റവും കീടുതല്‍ ഉള്ളത് ഇന്ത്യക്കാരാണ്. അവരില്‍ ഭൂരിപക്ഷവും തമിഴ് വംശജരും. അതിനാല്‍ തന്നെ അവിടത്തെ ആരാധനക്ക് ഒരു തമിഴ് ടച്ച് ഉണ്ടെന്നു പറയാം.
മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന ആരാധനാ മൂര്‍ത്തി ബാത്തൂ മുരുകനാണ്. തലസ്ഥാനമായ കോലാലംപൂരിനു വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന ബാത്തു മലയുടെ മുകളിലാണ് ഈ മുരുകന്‍ കോവില്‍. മലയുടെ മുകളില്‍ സ്വര്‍ണ നിറത്തിലുള്ള 130 അടി ഉയരമുള്ള മുരുകന്റെ കൂറ്റന്‍ പ്രതിമയും ഉണ്ട്. ദൂരെ നിന്നു തന്നെ ഈ പ്രതിമ കാണാം. 272 പടികള്‍ കയറിവേണം മലമുകളില്‍ എത്താന്‍. അതി വിശാലമായ ഗുഹാമുഖം. അവിടേ നിന്ന് കല്‍ത്തളത്തില്‍ ഇറങ്ങിയാല്‍ മുരുകനേയും ഗണപതിയേയും കൂടെ മറ്റു പല ദൈവങ്ങളേയും കാണാം. ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത വളരെ ചെറിയ കോവിലാണ് ഇത്. ചെറിയൊരു മണ്ഡപവും ഗര്‍ഭഗൃഹവും. എന്നാല്‍ ഇവിടങ്ങളിലേതു പോലെ ചിട്ടകളൊന്നും പാലിക്കാന്‍ ഇല്ല. ഇവിടെ സന്ദര്‍ശനത്തിനെത്തുന്നവരില്‍ ഭൂരിഭാഗവും ടൂറിസ്റ്റുകളാണ്. അതു തന്നെയാണ് ചിട്ടകള്‍ക്ക് പ്രാധാന്യം നല്‍കാത്തതും.
മലേഷ്യയുടെ തലസ്ഥാനമായ കോലാലംപൂരില്‍ നിന്ന് 13 കിലോമീറ്ററാണ് ബാത്തു മലകളിലേക്കുള്ളത്. ട്രെയിന്‍ മാര്‍ഗം പോകുന്നതായിരിക്കും എളുപ്പം. കാരണം ബാത്തു റെയില്‍വേ സ്റ്റേഷന്‍ കോവിലിന് വളരെ അടുത്താണ്. അതല്ലെങ്കില്‍ ടാക്‌സി കാറിലോ, ബസ് വഴിയോ ബാത്തുവിലെത്താം.
https://www.facebook.com/Malayalivartha