ഓച്ചിറ പടനിലത്തിന്റെ പുണ്യം
കൊല്ലം ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. കൊല്ലം നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെയാണ് ഓച്ചിറ സ്ഥിതി ചെയ്യുന്നത്. ദേശീയ പാത 47നരുകിലായി 36 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ക്ഷേത്രത്തില്‍ മിഥുനം ഒന്നിനും രണ്ടിനും നടക്കുന്ന ഓച്ചിറക്കളി ,തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്‌ഡവര്‍മ്മയും കായംകുളം രാജാവും തമ്മില്‍ നടന്ന യുദ്ധത്തിന്റെ ഓര്‍മപുതുക്കലാണ്. കന്നിമാസത്തിലെ തിരുവോണനാളില്‍ നടക്കുന്ന കാളകെട്ടുത്സവവും വൃശ്ചികമാസത്തിലെ പന്ത്രണ്ട് വിളക്കും ക്ഷേത്രത്തിലെ മറ്റ് പ്രധാന ഉത്സവങ്ങളാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളങ്ങളിലൊന്നുമാണ് ഓച്ചിറ പരബ്രഹ്മ സന്നിധി. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രവും ഇതാണത്രേ.
https://www.facebook.com/Malayalivartha