ശബരിമലയെന്ന ദര്‍ശന പുണ്യം
വൃശ്ചികം പിറന്നതോടെ മനസും ശരീരവും ശുദ്ധമാക്കി മലകയറാന്‍ കഠിന വഴികള്‍ താണ്ടുകയാണ് ഭക്തലക്ഷങ്ങള്‍. പത്തനംതിട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ട മലനിരകളിലാണ് പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സ്ഥിതി ചെയ്യുന്നത്. വര്‍ഷം തോറും അഞ്ഞൂറ് ലക്ഷത്തോളം ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താറുണ്ടത്രേ.
മഹിഷി നിഗ്രഹത്തിന് ശേഷം അയ്യപ്പന്‍ ധ്യാനത്തിലാണ്ട സ്ഥലമാണത്രേ ശബരിമല. മണ്‌ഡല -മകര വിളക്ക് കാലത്തും മലയാള മാസങ്ങളിലെ ആദ്യ ആറ് ദിവസങ്ങളിലുമേ ഇവിടെ ദര്‍ശനം ഉളളൂ. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുളള സ്‌ത്രീകള്‍ക്ക് ഇവിടെ പ്രവേശനമില്ല.
https://www.facebook.com/Malayalivartha